---
title: "വീട്ടമ്മയെ അധിക്ഷേപിച്ചെന്ന വ്യാജ പ്രചരണം തള്ളിക്കളയുക -സിപിഐ എം"
english_title: "False propaganda alleging insult to a housewife: CPI(M)"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371694/false-propaganda-alleging-insult-to-a-housewife-cpim"
published_at: "2026-07-10T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50d54178c8d_uytgf.jpg"
keywords: ["Latest News", "Edachery", "False Propaganda", "Allegations", "Cpim Leaders"]
---

# വീട്ടമ്മയെ അധിക്ഷേപിച്ചെന്ന വ്യാജ പ്രചരണം തള്ളിക്കളയുക -സിപിഐ എം

> **Lead Summary:** **എടച്ചേരി: [ **വേങ്ങോളിയിലെ വീട്ടമ്മയെ അധിക്ഷേപിച്ചു എന്ന രീതിയിൽ യുഡിഎഫ് നേതൃത്വം സി പി ഐ (എം) ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടത്തുന്ന കള്ള പ്രചരണം വസ്തുതകൾ തിരിച്ചറിഞ്ഞ് ജനങ്ങൾ തള്ളിക്കളയണമെന്ന് സിപിഐ (എം) എടച്ചേരി ലോക്കൽ കമ്മറ്റി അഭ്യർത്ഥിച്ചു.

## Article Content

**എടച്ചേരി: [ **വേങ്ങോളിയിലെ വീട്ടമ്മയെ അധിക്ഷേപിച്ചു എന്ന രീതിയിൽ യുഡിഎഫ് നേതൃത്വം സി പി ഐ (എം) ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടത്തുന്ന കള്ള പ്രചരണം വസ്തുതകൾ തിരിച്ചറിഞ്ഞ് ജനങ്ങൾ തള്ളിക്കളയണമെന്ന് സിപിഐ (എം) എടച്ചേരി ലോക്കൽ കമ്മറ്റി അഭ്യർത്ഥിച്ചു.

വീട്ടിലേക്കുള്ള വഴിയിൽ വെള്ളം കെട്ടിനിൽക്കുന്നു എന്ന പരാതി പഞ്ചായത്തിൽ ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റും വാർഡു മെമ്പറുമുൾപ്പടെ സ്ഥലം സന്ദർശിച്ച് പ്രശ്ന പരിഹാരം കാണുന്നതിനിടയിൽ ഉണ്ടായ സംസാരത്തെ അധിക്ഷേപമായും കയ്യേറ്റ ശ്രമമായും ചിത്രീകരിച്ച് തെറ്റിദ്ധാരണജനകമായ രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും ലോക്കൽ കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371694/false-propaganda-alleging-insult-to-a-housewife-cpim)