---
title: "പുറമേരി ഗ്രാമ പഞ്ചായത്ത് 'ഹരിത ഭാവി' പദ്ധതിക്ക് തുടക്കം; സ്കൂളുകളിലേക്ക് പച്ചക്കറി വിത്തുകൾ കൈമാറി"
english_title: "Purameri Grama Panchayat launches Haritha Bhavi  project vegetable seeds handed over to schools"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371718/purameri-grama-panchayat-launches-haritha-bhavi-project-vegetable-seeds-handed-over-to-schools"
published_at: "2026-07-10T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5101a6c0dde_purameri_svlp_school.jpg"
keywords: ["Latest News", "Haritha Bhavi  Project", "Purameri Grama Panchayat", "Purameri SVLP School"]
---

# പുറമേരി ഗ്രാമ പഞ്ചായത്ത് 'ഹരിത ഭാവി' പദ്ധതിക്ക് തുടക്കം; സ്കൂളുകളിലേക്ക് പച്ചക്കറി വിത്തുകൾ കൈമാറി

> **Lead Summary:** > പുറമരി: പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലേയും കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നതിനായി "ഹരിത ഭാവി" പദ്ധതിക്ക് തുടക്കം കുറിച്ചു.

## Article Content

> പുറമരി: പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലേയും കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നതിനായി "ഹരിത ഭാവി" പദ്ധതിക്ക് തുടക്കം കുറിച്ചു.

ഒരു അധ്യാപകന് കാർഷിക ക്ലബ്ബിന്റെ ചുമതല നൽകി എല്ലാ കുട്ടികളേയും അംഗങ്ങളാക്കി ഓണമാവുമ്പോഴേക്കും ഏറ്റവും നല്ല പച്ചക്കറിത്തോട്ടം സ്കൂളുകളിലുണ്ടാക്കുക എന്നതാണ് ലക്ഷ്യം. സ്കൂളുകളിലേക്കുള്ള പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണ ഉൽഘാടനം പുറമേരി എസ്.വി.എൽ.പി. സ്കൂളിൽ പുറമേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അജയൻ പുതിയോട്ടിൽ നിർവ്വഹിച്ചു.

ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഷംസു മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. എം. എ. ഗഫൂർ, പ്രശാന്ത് മാസ്റ്റർ, പ്രജിത്ത് കുമാർ പികെ , മുഹമ്മദ് പുറമേരി, എം ബി ഗോപാലൻ കെ.സി. കെ അബ്ദുല്ല, റഷീദ് താജ് മഹൽ, എൻ.പി. റാഷിദ ടീച്ചർ, പി . അബ്ദുല്ലത്തീഫ് , എൻ. കെ. റംഷീന , അനുശ്രീ അശോക്, എൻ . കെ. നസ്‌ല , പി.കെ. മൊയ്തു, ബാലൻ പരപ്പിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371718/purameri-grama-panchayat-launches-haritha-bhavi-project-vegetable-seeds-handed-over-to-schools)