---
title: "വിലങ്ങാട് - വയനാട് ചുരമില്ലാ പാത ; നാദാപുരം, മാനന്തവാടി എംഎൽഎമാർ സംയുക്ത യോഗം വിളിക്കണമെന്ന് ജനകീയ വികസന സമിതി "
english_title: "Vilangad Wayanad Churamilla Road Demand: Joint MLA Meeting Sought"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371900/vilangad-wayanad-churamilla-road-joint-meeting-demand-nadapuram-manathavady"
published_at: "2026-07-11T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a52450f3aa9f_Vilangad_Wayanad_Churamilla_Road.jpg"
keywords: ["Vilangad", "Wayanad", "Ghat-free road", "Nadapuram", "Mananthavady", "Vadakara", "National Highway", "Vilangad Road", "Wayanad Highway", "Kerala Development", "Janakeeya Samithi", "North Malabar"]
---

# വിലങ്ങാട് - വയനാട് ചുരമില്ലാ പാത ; നാദാപുരം, മാനന്തവാടി എംഎൽഎമാർ സംയുക്ത യോഗം വിളിക്കണമെന്ന് ജനകീയ വികസന സമിതി 

> **Lead Summary:** നാദാപുരം : വിലങ്ങാട് - വയനാട് ചുരമില്ലാ പാത യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ജനകീയ ഇടപെടലുകൾ ശക്തമാക്കാനും മേഖല / നിയോജകമണ്ഡലം തലങ്ങളിൽ കമ്മിറ്റികൾ രൂപീകരിക്കാനും ഭൂമിവാതിക്കലിൽ ചേർന്ന ജനകീയ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഈ പാതക്ക് വേണ്ടി പ്രവർത്തിക്കുന്ന മാനന്തവാടി കുത്തോം പ്രദേശത്തെ ജനകീയ സമിതിയുമായി കൈകോർക്കാൻ തീരുമാനിച്ചു.

## Article Content

നാദാപുരം : വിലങ്ങാട് - വയനാട് ചുരമില്ലാ പാത യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ജനകീയ ഇടപെടലുകൾ ശക്തമാക്കാനും മേഖല / നിയോജകമണ്ഡലം തലങ്ങളിൽ കമ്മിറ്റികൾ രൂപീകരിക്കാനും ഭൂമിവാതിക്കലിൽ ചേർന്ന ജനകീയ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഈ പാതക്ക് വേണ്ടി പ്രവർത്തിക്കുന്ന മാനന്തവാടി കുത്തോം പ്രദേശത്തെ ജനകീയ സമിതിയുമായി കൈകോർക്കാൻ തീരുമാനിച്ചു.

മാനന്തവാടി, നാദാപുരം എംഎൽഎമാർ ചുരിമില്ലാ പാതക്ക് വേണ്ടി സംയുക്ത യോഗം വിളിക്കണമെന്നും വടകര താലൂക്കിന്റെയും നാദാപുരം നിയോജക മണ്ഡലത്തിന്റെയും സമഗ്ര വികസനത്തിന് വഴിവയ്ക്കുന്ന വടകര - വിലങ്ങാട്- കുഞ്ഞോം- മാനന്തവാടി- മൈസൂർ റോഡ് ദേശീയപാത നിലവാരത്തിൽ യാഥാർത്ഥ്യമാക്കാൻ ബന്ധപ്പെട്ട ജനപ്രതിനിധികൾ ഇടപെടണമെന്നും വാണിമേൽ ജനകീയ വികസന സമിതി യോഗം ആവശ്യപ്പെട്ടു.

ജോണി മുല്ലക്കുന്നേൽ, മണിമല ഔസേപ്പച്ചൻ , മാമ്പറ്റ ബാലൻ, വിപിൻസ് മാത്യു , മൊയ്തു ഹാജി വാഴയിൽ, വാണിമേൽ ജനകീയ വികസന സമിതി ഭാരവാഹികളായ കുഞ്ഞാലി പാലാക്കൂൽ, കളത്തിൽ മുഹമ്മദ് ഇഖ്ബാൽ , എൻ സൂപ്പി, സഞ്ജയ് ബാവ എന്നിവർ സംസാരിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ എം എ വാണിമേൽ 1989 ൽ വിലങ്ങാട്- വയനാട് റോഡിന് വേണ്ടി നടത്തിയ പദയാത്രയിൽ പങ്കെടുത്ത അനുഭവങ്ങൾ പങ്കുവെച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371900/vilangad-wayanad-churamilla-road-joint-meeting-demand-nadapuram-manathavady)