---
title: "എടച്ചേരിയിൽ വായന പക്ഷാചരണം സമാപിച്ചു; കെ ദാമോദരൻ, ഐ.വി. ദാസ് അനുസ്മരണവും പ്രതിഭാ സംഗമവും നടന്നു"
english_title: "AKG Memorial Library Edacheri Concludes Reading Campaign with Memorial Meet"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371920/edacheri-akg-library-reading-week-closing-ceremony-2026"
published_at: "2026-07-11T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5260ebbb6ec_AKG_Memorial_Library_Edacheri_.jpg"
keywords: ["Edacheri", "AKG Library", "Reading Fortnight", "Talent Meet", "K. Damodaran", "I.V. Das", "Kozhikode News", "Library Council"]
---

# എടച്ചേരിയിൽ വായന പക്ഷാചരണം സമാപിച്ചു; കെ ദാമോദരൻ, ഐ.വി. ദാസ് അനുസ്മരണവും പ്രതിഭാ സംഗമവും നടന്നു

> **Lead Summary:** എടച്ചേരി: എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായന പക്ഷാചരണ സമാപനവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സാംസ്കാരിക നേതാക്കളായ കെ. ദാമോദരൻ, ഐ.വി. ദാസ് എന്നിവരുടെ അനുസ്മരണവും നടന്നു.

## Article Content

എടച്ചേരി: എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായന പക്ഷാചരണ സമാപനവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സാംസ്കാരിക നേതാക്കളായ കെ. ദാമോദരൻ, ഐ.വി. ദാസ് എന്നിവരുടെ അനുസ്മരണവും നടന്നു.

കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഉദയൻ പരിപാടി ഉദ്ഘാടനം ചെയ്തു. എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വിനി രാജീവ് മുഖ്യാതിഥിയായി.ഐ.വി. ദാസിനെയും കെ. ദാമോദരനെയും അനുസ്മരിച്ചുകൊണ്ട് പ്രൊഫ. രാധാകൃഷ്ണൻ കാക്കന്നൂർ അനുസ്മരണ പ്രഭാഷണം നടത്തി.

വായനയുടെ പ്രാധാന്യവും സാംസ്കാരിക പ്രവർത്തകരുടെ സംഭാവനകളും അദ്ദേഹം എടുത്തുപറഞ്ഞു.വായനശാല സെക്രട്ടറി നിധിൻ കണ്ടോത്ത് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സത്യൻ പാറൽ, ജോയിന്റ് സെക്രട്ടറി ഷിബിൻ ടി.കെ, നാണു കണ്ടോത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371920/edacheri-akg-library-reading-week-closing-ceremony-2026)