---
title: "വളയം പഞ്ചായത്ത് കെഎസ്എസ്പിയു കൺവെൻഷൻ സംഘടിപ്പിച്ചു; മുതിർന്ന പെൻഷനർമാർക്കും വിദ്യാർത്ഥികൾക്കും ആദരം"
english_title: "KSSPU Valayam Panchayat Convention 2026: Pensioners Honored in "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371926/valayam-panchayat-ksspu-convention-pensioners-honored-2026"
published_at: "2026-07-11T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a52704544a11_ksspu.jpg"
keywords: []
---

# വളയം പഞ്ചായത്ത് കെഎസ്എസ്പിയു കൺവെൻഷൻ സംഘടിപ്പിച്ചു; മുതിർന്ന പെൻഷനർമാർക്കും വിദ്യാർത്ഥികൾക്കും ആദരം

> **Lead Summary:** വളയം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വളയം പഞ്ചായത്ത് കൺവെൻഷൻ വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് ടി. സുകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. പ്രീത കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

## Article Content

വളയം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വളയം പഞ്ചായത്ത് കൺവെൻഷൻ വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് ടി. സുകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. പ്രീത കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

കെഎസ്എസ്പിയു ബ്ലോക്ക് പ്രസിഡന്റ് ടി. കെ. രാഘവൻ സംഘടനാ കാര്യങ്ങൾ അവതരിപ്പിച്ചു. യോഗത്തിൽ വാർഡ് മെമ്പർ ടി. അജിത, മുതിർന്ന സർവീസ് പെൻഷനർ എ. രാധാമണി ടീച്ചറെ ആദരിച്ചു.

ബ്ലോക്ക് ട്രഷറർ ടി. രാജൻ മാസ്റ്റർ 'കൈത്താങ്' വിതരണം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സി. എച്ച്. ശങ്കരൻ മാസ്റ്ററും എം. സുരേന്ദ്രൻ മാസ്റ്ററും അനുമോദിച്ചു. നവാഗതരായ സർവീസ് പെൻഷൻകാരെ എൻ. പി. കണ്ണൻ മാസ്റ്റർ സ്വീകരിച്ചു.

പി. കെ. ചന്ദ്രൻ മാസ്റ്റർ, എം. ശേഖരൻ മാസ്റ്റർ, എ. വി. അശോകൻ മാസ്റ്റർ, പി. ഇ. ലീല ടീച്ചർ, എം. കെ. അശോകൻ മാസ്റ്റർ, വി. കെ. അനില ടീച്ചർ, ശോഭന കെ. എൻ, എ. രാധാമണി ടീച്ചർ, അനൗഷ്ക ബിജു, ആദവ് എസ്. ആർ. എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. ചന്ദ്രി ടീച്ചർ സ്വാഗതം പറഞ്ഞു. ടി. കെ. ദേവി ടീച്ചർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371926/valayam-panchayat-ksspu-convention-pensioners-honored-2026)