---
title: "എടച്ചേരിയിൽ വിജയോത്സവം 2026: പരീക്ഷാ വിജയികളെയും പ്രതിഭകളെയും ആദരിച്ചു"
english_title: "Edacheri Grama Panchayat Vijayosavam 2026: Students And Achievers Felicitated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371935/edacheri-grama-panchayat-vijayosavam-2026-iringannoor"
published_at: "2026-07-11T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a527f533e7ce_Victory_Festival_2026.jpg"
keywords: ["Edacheri", "Vijayosavam 2026", "Iringannur HSS", "SSLC", "Plus Two", "NMMS", "LSS", "USS", "Edacheri Panchayat", "Kerala Education News", "Student Felicitation", "Thuneri Block"]
---

# എടച്ചേരിയിൽ വിജയോത്സവം 2026: പരീക്ഷാ വിജയികളെയും പ്രതിഭകളെയും ആദരിച്ചു

> **Lead Summary:** എടച്ചേരി: എടച്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിജയോത്സവം 2026 സംഘടിപ്പിച്ചു. ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൻ.എം.എം.എസ് ,എൽ.എസ്.എസ് ,യു.എസ്.എസ് ,പരീക്ഷകളിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെയും ആദരിച്ചു.

## Article Content

എടച്ചേരി: എടച്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിജയോത്സവം 2026 സംഘടിപ്പിച്ചു. ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൻ.എം.എം.എസ് ,എൽ.എസ്.എസ് ,യു.എസ്.എസ് ,പരീക്ഷകളിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെയും ആദരിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ ശ്രീമതി സിന്ധു ജയരാജൻ സ്വാഗതം പറഞ്ഞു. എടച്ചേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനീർ മഠത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വിനി രാജീവ്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.പി. പുരുഷു, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. രഞ്ജിത്ത് കുമാർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. പ്രകാശൻ, അഞ്ചാം വാർഡ് മെമ്പർ എ ഡാനിയ,ഇരിങ്ങണ്ണൂർ ഹൈസ്കൂൾ മാനേജർ പി.കെ. കുഞ്ഞിരാമൻ,പ്രസിഡൻറ് പി എം നാണു,ഹെഡ്മാസ്റ്റർ എൻ എം രമേഷ് ബാബു,പി ഇ സി കൺവീനർ നിജിത്ത് മാസ്റ്റർ

രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരായ ടി. അനിൽകുമാർ, എം. രാജൻ, എ .കെ സോമനാഥൻ , കെ. രമേശൻ മാസ്റ്റർ, ഡോ. എം.കെ. മുനീർ, ഗംഗാധരൻ പാച്ചാക്കര, വി.പി. സുരേന്ദ്രൻ, വി.പി. പവിത്രൻ ,സി .പി ശ്രീജിത്ത് ,എന്നിവരുള്‍പ്പെടെ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371935/edacheri-grama-panchayat-vijayosavam-2026-iringannoor)