---
title: "വുഡ്‌ലം പാർക്ക് സ്കൂളിന് ശിലയിട്ടു   മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റം   ആശാവഹം: സാദിഖലി ശിഹാബ് തങ്ങൾ"
english_title: "Panakkad Sadiqali Shihab Thangal, Nadapuram, Woodlawn Park School, Malabar Educational Advancement, Chekyad Malabar Women's College"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371975/panakkad-sadiqali-shihab-thangal-nadapuram-woodlawn-park-school-malabar-educational-advancement-chekyad-malabar-womens-college-new"
published_at: "2026-07-12T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5329b5cb4fe_shihabthagal.jpg"
keywords: ["Latest News", "Nadapuram", "Woodlam Park School", "ducation In Malabar", "Sadiqali Shihab Thangal"]
---

# വുഡ്‌ലം പാർക്ക് സ്കൂളിന് ശിലയിട്ടു   മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റം   ആശാവഹം: സാദിഖലി ശിഹാബ് തങ്ങൾ

> **Lead Summary:** **നാദാപുരം**:**[** വിദ്യാഭ്യാസരംഗത്ത് നേരത്തെ പിന്നിലായിരുന്ന മലബാർ മേഖലയിൽ ഇപ്പോൾ വലിയ മുന്നേറ്റമാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ഇന്നത്തെ വിദ്യാഭ്യാസ മേഖലകളിൽ പെൺകുട്ടികളും ബഹുദൂരം മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**നാദാപുരം**:**[** വിദ്യാഭ്യാസരംഗത്ത് നേരത്തെ പിന്നിലായിരുന്ന മലബാർ മേഖലയിൽ ഇപ്പോൾ വലിയ മുന്നേറ്റമാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ഇന്നത്തെ വിദ്യാഭ്യാസ മേഖലകളിൽ പെൺകുട്ടികളും ബഹുദൂരം മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു.

അന്തർദേശീയ നിലവാരത്തിൽ പ്രവർത്തിക്കുന്ന വുഡ്‌ലം പാർക്ക് സ്കൂളിന്റെ പുതിയ നിർമ്മാണം ശിലാസ്ഥാപന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാദാപുരം ചെക്യാട്ട് മലബാർ വിമൺസ് കോളേജിൽ ക്യാമ്പസിലാണ് സ്കൂൾ ആരംഭിക്കുന്നത്.

ചടങ്ങിൽ മലബാർ ഫൗണ്ടേഷൻ ചെയർമാൻ സുപ്പി നരിക്കോട്ടേരി അധ്യക്ഷനായി. ലോഗോ പ്രകാശനം കെ എം അഭിജിത്ത് എം എൽ എ നിർവഹിച്ചു. മാനേജിംഗ് ഡയക്ടർ സിദ്ദിഖ് പാലോളത്തിൽ തങ്ങൾക്ക് ഉപഹാരം നൽകി.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രതീഷ്, മലബാർ ഫൗണ്ടേഷൻ സെക്രട്ടറി സി കെ സുബൈർ, കോളേജ് പ്രിൻസിപ്പൽ ഡോ. ഷൈനഷെമീർ , വുഡ്‌ലം ഡയറക്ടർ നൗഫൽ അഹമ്മദ്, വയലോളി സഫിയ, വാർഡ് മെമ്പർ പി റൈഹാനത്ത്,

രാഷ്ട്രീയ പാർട്ടി നേതാക്കളായ എസ് പി കുഞ്ഞമ്മദ്, പി കെ ഹബീബ്, എം പി. ജാഫർ മാസ്റ്റർ, ടി കെ ഖാലിദ് മാസ്റ്റർ, എംപി സൂപ്പി, വയലോളി അബ്ദുല്ല, മോഹനൻ പാറക്കടവ്, ടി ടി കെ കാദർ ഹാജി, ടി എം വി ഹമീദ്,

നാദാപുരം സഹകരണ അർബൻ ബാങ്ക് പ്രസിഡന്റ് എം കെ അഷ്റഫ്, ട്രസ്റ്റ് അംഗങ്ങളായ കരയത്ത് അസീസ് ഹാജി, താവോട്ട് ആലിഹസൻ ഹാജി, അലി കണ്ണാട്ട്, വടക്കേയിൽ സുപ്പി ഹാജി, കെ കെ അബൂബക്കർ ഹാജി, സി കെ നാസർ, യു കെ അഷ്റഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371975/panakkad-sadiqali-shihab-thangal-nadapuram-woodlawn-park-school-malabar-educational-advancement-chekyad-malabar-womens-college-new)