---
title: "നാദാപുരം വളയത്ത് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു; യുവാവ് തൽക്ഷണം മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്"
english_title: "Youth Dies in Valayam Bike Accident Near Nadapuram, One Critically Injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372042/nadapuram-valayam-bike-accident-youth-died-new"
published_at: "2026-07-12T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a53b9a9806eb_Youth_Dies_in_Valayam_Bike_Accident_Near_Nadapuram.jpg"
keywords: ["Nadapuram News", "Valayam Accident", "Bike Accident", "Kerala Road Accident"]
---

# നാദാപുരം വളയത്ത് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു; യുവാവ് തൽക്ഷണം മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

> **Lead Summary:** **നാദാപുരം: ** വളയത്തിനടുത്ത് ചുഴലി റോഡിൽ ഇന്ന് രാത്രി നടന്ന റോഡപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ച് വീണാണ് അപകടം സംഭവിച്ചത്. നിരവുമ്മൽ സ്വദേശി വള്ളിൽ രാഹുൽ ആണ് മരണപ്പെട്ടത്.

## Article Content

**നാദാപുരം: ** വളയത്തിനടുത്ത് ചുഴലി റോഡിൽ ഇന്ന് രാത്രി നടന്ന റോഡപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ച് വീണാണ് അപകടം സംഭവിച്ചത്. നിരവുമ്മൽ സ്വദേശി വള്ളിൽ രാഹുൽ ആണ് മരണപ്പെട്ടത്.

രാത്രി എട്ടരയോടെ വളയം ചുഴലി റോഡിലെ നീലാണ്ടുമ്മലിനടുത്ത് വെച്ചാണ് സംഭവം. റോഡിലേക്ക് തെറിച്ച് വീണ ഒരു യുവാവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും തൽക്ഷണം മരിക്കുകയും ചെയ്തു. ബൈക്കിന്റെ പിറകിൽ സഞ്ചരിച്ച മറ്റൊരു യുവാവിന് ഗുരുതര പരിക്കുകളുണ്ട്.

അപകടം നടന്നയുടൻ സമീപത്തെ നാട്ടുകാർ ഓടിക്കൂടി പരിക്കേറ്റവരെ വളയം കെയർ ആൻഡ് ക്യൂർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തും മുമ്പേ യുവാവ് മരിച്ചിരുന്നു. മൃതദേഹം നടപടികൾക്ക് ശേഷം നാദാപുരം ഗവണ്മെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വളയം കുറ്റിക്കാട്ട് പ്രവർത്തിക്കുന്ന സിപി സൺസ് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിലെ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.   പ്രദേശത്ത് രാത്രികാലങ്ങളിൽ ഇത്തരം അപകടങ്ങൾ വർധിക്കുന്നതായി നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.

അമ്മ: ലീല. പിതാവ് :പരേതനായ രവീന്ദ്രൻ.

സഹോദരി:രമ്യ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372042/nadapuram-valayam-bike-accident-youth-died-new)