---
title: "നാദാപുരത്ത് കേരള പ്രവാസി സംഘം പഠന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Kerala Pravasi Sangham Nadapuram Area Study Camp Inaugurated By Badusha Kadalundi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372097/kerala-pravasi-sangham-nadapuram-area-study-camp-badusha-kadalundi"
published_at: "2026-07-13T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5474dd3be02_nn.jpg"
keywords: ["Latest News", "Kerala Pravasi Sangham", "Nadapuram", "Badusha Kadalundi", "Study Camp", "Pravasi"]
---

# നാദാപുരത്ത് കേരള പ്രവാസി സംഘം പഠന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: [**കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുണ്ടച്ചേരി ഉദയ ഓഡിറ്റോറിയത്തിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [**കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുണ്ടച്ചേരി ഉദയ ഓഡിറ്റോറിയത്തിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് സി. രാഗേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജില്ലാ കമ്മിറ്റി അംഗം ടി.കെ. കണ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംഘടനാ വിഷയങ്ങളും പ്രവാസികൾ നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്ത ക്യാമ്പിൽ ജില്ലാ സെക്രട്ടറി സി.വി. ഇക്‌ബാൽ, ജില്ലാ പ്രസിഡന്റ് സജീവ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം കെ. സുബിന, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജൻ മാസ്റ്റർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ടി.കെ. ഭാസ്‌കരൻ തുടങ്ങിയവർ സംസാരിച്ചു.

ഏരിയ സെക്രട്ടറി കെ.പി. അശോകൻ സ്വാഗതവും സ്വാഗതസംഘം കൺവീനർ കെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372097/kerala-pravasi-sangham-nadapuram-area-study-camp-badusha-kadalundi)