---
title: "ചേലക്കട് സീവോക്ക് പാലിയേറ്റീവ് സംഘടിപ്പിച്ച 'പരിചരണ പാഠം' ശ്രദ്ധേയമായി"
english_title: "Chelakkad SEWOK Organizes Paricharana Padam Palliative Care Awareness Program"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372113/chelakkad-sewok-paricharana-padam-palliative-care-program"
published_at: "2026-07-13T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5483a6ef1b5_iuyhtgf.jpg"
keywords: ["Latest News", "Chelakkad", "SEWOK", "Palliative Care", "Safira Moonamkuni"]
---

# ചേലക്കട് സീവോക്ക് പാലിയേറ്റീവ് സംഘടിപ്പിച്ച 'പരിചരണ പാഠം' ശ്രദ്ധേയമായി

> **Lead Summary:** **വാണിമേൽ:[ **പൊതുജനങ്ങൾക്ക് പാലിയേറ്റീവ് പരിചരണത്തിന്റെ അടിസ്ഥാന പാഠങ്ങൾ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ ചേലക്കട് സീവോക്ക് പാലിയേറ്റീവ് സംഘടിപ്പിച്ച 'പരിചരണ പാഠം' പരിപാടി ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി പരിപാടി ഉദ്ഘാടനം ചെയ്തു. റഷീദ് കോട്ടയിൽ അധ്യക്ഷത വഹിച്ചു.

## Article Content

**വാണിമേൽ:[ **പൊതുജനങ്ങൾക്ക് പാലിയേറ്റീവ് പരിചരണത്തിന്റെ അടിസ്ഥാന പാഠങ്ങൾ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ ചേലക്കട് സീവോക്ക് പാലിയേറ്റീവ് സംഘടിപ്പിച്ച 'പരിചരണ പാഠം' പരിപാടി ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി പരിപാടി ഉദ്ഘാടനം ചെയ്തു. റഷീദ് കോട്ടയിൽ അധ്യക്ഷത വഹിച്ചു.

പാലിയേറ്റീവ് പരിചരണത്തെക്കുറിച്ച് ജാഫർ വാണിമേൽ ബോധവൽക്കരണ പ്രഭാഷണം നടത്തി. കെ.ഐ.പി ട്രെയിനർ ബുഷ്‌റ എം.കെ. പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. കഴിഞ്ഞ രണ്ടാഴ്ചയായി നടന്നു വരുന്ന ചികിത്സാ ഉപകരണ സമാഹരണ കാമ്പയിന്റെ ഭാഗമായി സമാഹരിച്ച ഉപകരണങ്ങളുടെ സമർപ്പണവും ചടങ്ങിൽ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ്, വാർഡ് മെമ്പർ സി.ആർ. ആയിഷ ഗഫൂർ, വി. മൊയ്തു, കെ.പി. ഇബ്രാഹിം, കെ.വി. അബ്ദുള്ള ഹാജി, വി. സൂപ്പി ഹാജി, ടി.കെ. മൊയ്തു, നന്തോത്ത് മുഹമ്മദ് എന്നിവർ ആശംസകളർപ്പിച്ചു.

വി.ടി.കെ. മുഹമ്മദ്, എം.സി. സുബൈർ, നിസാർ എടത്തിൽ, അഷ്‌റഫ് തെക്കയിൽ, ഫൈസൽ എ.ടി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372113/chelakkad-sewok-paricharana-padam-palliative-care-program)