---
title: "കുറുക്കന്റെ ആക്രമണം; വളയത്ത് രണ്ടുപേർക്ക് കടിയേറ്റു, കുറുക്കനെ നാട്ടുകാർ തല്ലിക്കൊന്നു"
english_title: "Jackal Attack In Vlayam Injures Two, Villagers Kill Animal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372294/valayam-jackal-attack-two-injured-villagers-kill-animal"
published_at: "2026-07-14T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55d19d86e90_valayam-jackal-attack-two-injured-villagers-kill-animal.jpg"
keywords: ["Latest News", "Valayam", "Jackal Attack", "Animal Attack"]
---

# കുറുക്കന്റെ ആക്രമണം; വളയത്ത് രണ്ടുപേർക്ക് കടിയേറ്റു, കുറുക്കനെ നാട്ടുകാർ തല്ലിക്കൊന്നു

> **Lead Summary:** **വളയം: [ **വളയത്ത് കുറുക്കന്റെ ആക്രമണത്തിൽ സ്ത്രീ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. വളയം നിരവുമ്മൽ സ്വദേശിയായ ദിനേശൻ , പരപ്പുപാറ സ്വദേശിയായ നാരായണി എന്നിവർക്കാണ് കടിയേറ്റത്.

## Article Content

**വളയം: [ **വളയത്ത് കുറുക്കന്റെ ആക്രമണത്തിൽ സ്ത്രീ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. വളയം നിരവുമ്മൽ സ്വദേശിയായ ദിനേശൻ , പരപ്പുപാറ സ്വദേശിയായ നാരായണി എന്നിവർക്കാണ് കടിയേറ്റത്.

നിരവുമ്മലിലെ ഒരു ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങിനെത്തിയതായിരുന്നു നാരായണി. വീടിന്റെ മുറ്റത്ത് നിൽക്കുമ്പോഴായിരുന്നു കുറുക്കൻ ആക്രമിച്ചത്. ഇതിനു പിന്നാലെ, ഉച്ചയോടെ സർവീസ് സ്റ്റേഷനിൽ ജോലിയിലായിരുന്ന ദിനേശനെയും കുറുക്കൻ കടിക്കുകയായിരുന്നു. വാഹനം കഴുകുന്നതിനിടെ പിന്നിൽ നിന്ന് എത്തിയ കുറുക്കൻ ആക്രമിക്കുകയായിരുന്നു.പരിക്കേറ്റ ഇരുവരെയും നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ആക്രമണത്തിന് ശേഷം നാട്ടുകാർ ചേർന്ന് കുറുക്കനെ തല്ലിക്കൊന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372294/valayam-jackal-attack-two-injured-villagers-kill-animal)