---
title: "കോൺഗ്രസിലേക്ക്; എം.കെ. രാജേന്ദ്രൻ മാസ്റ്റർ കോൺഗ്രസ് പാർട്ടി അംഗത്വം സ്വീകരിച്ചു"
english_title: "Former Iringannur West LP School Headmaster Rajendran Master Joins Indian National Congress"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372312/iringannur-west-lp-school-ex-headmaster-rajendran-master-joins-congress"
published_at: "2026-07-14T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55dee494ce7_iringannur-west-lp-school-ex-headmaster-rajendran-master-joins-congress.jpg"
keywords: ["Latest News", "Iringannur", "Congress", "Rajendran Master"]
---

# കോൺഗ്രസിലേക്ക്; എം.കെ. രാജേന്ദ്രൻ മാസ്റ്റർ കോൺഗ്രസ് പാർട്ടി അംഗത്വം സ്വീകരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: [ **വെസ്റ്റ് എൽ.പി. സ്കൂൾ മുൻ പ്രധാനാധ്യാപകൻ പുത്തലത്ത് എം.കെ. രാജേന്ദ്രൻ മാസ്റ്റർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. അദ്ദേഹത്തിന് ഇരിങ്ങണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.

## Article Content

**ഇരിങ്ങണ്ണൂർ: [ **വെസ്റ്റ് എൽ.പി. സ്കൂൾ മുൻ പ്രധാനാധ്യാപകൻ പുത്തലത്ത് എം.കെ. രാജേന്ദ്രൻ മാസ്റ്റർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. അദ്ദേഹത്തിന് ഇരിങ്ങണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവ്, രാജേന്ദ്രൻ മാസ്റ്ററെ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. രമേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.കെ. പ്രേംദാസ്, എം.പി. ശ്രീധരൻ, അഡ്വ. ശ്രീജിത്ത് കാഞ്ഞാൽ, എം.ടി. രാഹുലൻ, നടുക്കണ്ടി കുഞ്ഞിരാമൻ, പി. ഇബ്രാഹിം, നടുക്കണ്ടി മനോജൻ, പിലാത്തോടത്തിൽ മനോജൻ, എം.സി. വിജയൻ, പി.കെ. രമേശൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372312/iringannur-west-lp-school-ex-headmaster-rajendran-master-joins-congress)