---
title: "പൂക്കാലം പദ്ധതി; കാലത്തിനുസരിച്ച് മാറാൻ വിദ്യാർത്ഥികളെ പ്രോസാഹിപ്പിക്കണം - പാറക്കൽ എംഎൽഎ"
english_title: "Pookkalam Project Inaugurated By Parakkal MLA At Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372417/nadapuram-pookkalam-project-parakkal-abdulla-mla"
published_at: "2026-07-14T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5664c20329c_nadapuram-pookkalam-project-parakkal-abdulla-mla.jpg"
keywords: ["Parakkal MLA", "Pookkalam Project Inaugurated", "Nadapuram", "Aroor UP School"]
---

# പൂക്കാലം പദ്ധതി; കാലത്തിനുസരിച്ച് മാറാൻ വിദ്യാർത്ഥികളെ പ്രോസാഹിപ്പിക്കണം - പാറക്കൽ എംഎൽഎ

> **Lead Summary:** നാദാപുരം: കാലത്തിനനുസരിച്ച് മാറാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് പാറക്കൽ അബ്ദുല്ല എംഎൽഎ പറഞ്ഞു. വിസ്മയ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുന്നത് വിദ്യാഭ്യാസമാണെന്നും അതിനൊപ്പം രക്ഷിതാക്കളുടെ പിന്തുണയും പ്രോത്സാഹനവും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

നാദാപുരം: കാലത്തിനനുസരിച്ച് മാറാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് പാറക്കൽ അബ്ദുല്ല എംഎൽഎ പറഞ്ഞു. വിസ്മയ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുന്നത് വിദ്യാഭ്യാസമാണെന്നും അതിനൊപ്പം രക്ഷിതാക്കളുടെ പിന്തുണയും പ്രോത്സാഹനവും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

> നാദാപുരം ഉപജില്ലാതലത്തിൽ നടപ്പിലാക്കുന്ന "വാക്കുകളുടെ പൂക്കാലം" പദ്ധതിയുടെ ഉദ്ഘാടനം അരൂർ യുപി സ്കൂളിൽ എംഎൽഎ നിർവഹിച്ചു. കുട്ടികളുടെ ഭാഷാ കഴിവുകൾ വളർത്തുന്നതിനും വായനാ ശീലം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.

> എൽഎസ്എസ്, യുഎസ്എസ്, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എംഎൽഎ ഉപഹാരങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീലത അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.എച്ച്. സനൂപ് "പുസ്തകാസ്വാദനക്കുറിപ്പ് സമാഹാരം" പ്രകാശനം ചെയ്തു.

സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചരിത്ര പൈതൃക പ്രദർശനവും സംഘടിപ്പിച്ചു. സജീഷ് മുണ്ടക്കലിന്റെ ശേഖരത്തിലുള്ള അപൂർവ വസ്തുക്കളാണ് പ്രദർശനത്തിൽ പ്രധാന ആകർഷണമായത്.ബ്ലോക്ക് മെമ്പർ പി എം രാജൻ, വാർഡ് മെമ്പർ കെ. ജിഷി, പിടിഎ പ്രസിഡണ്ട് കളത്തിൽ ബാബു, കെ.ടി. അബ്ദുറഹിമാൻ, പി.കെ. രാധാകൃഷ്ണൻ, സജീഷ് മുണ്ടക്കൽ, എം. കരുണൻ, എൽ.ആർ. സജിലാൽ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372417/nadapuram-pookkalam-project-parakkal-abdulla-mla)