---
title: "ക്രസന്റ് ഗോൾഡൻ ജൂബിലി; പണം മാത്രം ഒരിക്കലും മനുഷ്യന് സമാധാനം നൽകുകയില്ല- സമദാനി എംപി"
english_title: "Crescent School Golden Jubilee Inaugurated By Dr Samadani MP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372418/vanimel-crescent-school-golden-jubilee-samadani"
published_at: "2026-07-14T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a56663f00386_Dr_Samadani_MP.jpg"
keywords: ["Crescent School Golden Jubilee", "Inaugurated", "Dr Samadani MP", "Vanimel"]
---

# ക്രസന്റ് ഗോൾഡൻ ജൂബിലി; പണം മാത്രം ഒരിക്കലും മനുഷ്യന് സമാധാനം നൽകുകയില്ല- സമദാനി എംപി

> **Lead Summary:** വാണിമേൽ: സാമൂഹിക പ്രതിബദ്ധതയും ധാർമിക ബോധമുള്ള തലമുറ വളർന്നുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഡോ. അബ്ദുസ്സമദ് സമദാനി എംപി. വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം മാത്രം ഒരിക്കലും മനുഷ്യന് സമാധാനം നൽകുകയില്ല.

## Article Content

വാണിമേൽ: സാമൂഹിക പ്രതിബദ്ധതയും ധാർമിക ബോധമുള്ള തലമുറ വളർന്നുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഡോ. അബ്ദുസ്സമദ് സമദാനി എംപി. വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം മാത്രം ഒരിക്കലും മനുഷ്യന് സമാധാനം നൽകുകയില്ല.

സാങ്കേതികവിദ്യയുടെ ആധിക്യം യുവാക്കളെയും വിദ്യാർത്ഥികളെയും വഴിതെറ്റിക്കുകയാണ്. നാട്ടിൽ മാനവ സാഹോദര്യവും സ്നേഹവും വളർത്തിയെടുക്കാൻ ആവശ്യമായ വിദ്യാഭ്യാസ രീതി അവലംബിക്കണം എന്നും സമദാനി വ്യക്തമാക്കി. ചടങ്ങിൽ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് സി കെ സുബൈർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ സ്വാഗതം പറഞ്ഞു. കെഎം അഭിജിത്ത് എംഎൽഎ മുഖ്യാതിഥിയായി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ നവാസ്, പിടിഎ പ്രസിഡണ്ട് മജീദ് കുയിതേരി എന്നിവർ ഉപഹാര സമർപ്പണം നടത്തി. ഗോൾഡൻ ജൂബിലി ഫണ്ടിലേക്ക് മാംഗോ ഹൈപ്പർമാർക്കറ്റ് എം ഡി: റഫീഖ് അഹമ്മദ് മുറിച്ചാണ്ടി, അൽ ഇർഷാദ് ഗ്രൂപ്പ് ചെയർമാൻ യു വി യൂനുസ് ഹസൻ എന്നിവരുടെ സംഭാവന സമദാനിക്ക് കൈമാറി. മാനേജർ വി കെ കുഞ്ഞാലി മാസ്റ്റർ ഗോൾഡൻ ജൂബിലി പ്രഖ്യാപനം നടത്തി.

മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി, പ്രഥമ ഹെഡ്മാസ്റ്റർ ടി കുഞ്ഞബ്ദുല്ല മാസ്റ്റർ, ജനപ്രതിനിധികളായ ബെനില സത്യൻ, ടി സി ഹസീന, എം കെ ശോഭ, എൻ പി സലീന, പ്രിൻസിപ്പൽമാരായ പി ഷൗക്കത്തലി, പി പ്രജീഷ്, ഹെഡ്മാസ്റ്റർ എം കെ അഷ്റഫ് മാസ്റ്റർ, സി പി മൊയ്തു ഹാജി, സൽ‍മ രാജു, എം കെ മജീദ്, ഒ പി കുഞ്ഞമ്മദ് മാസ്റ്റർ, കെ വി നൗഫൽ, എൻ പി അബ്ദുൽ മജീദ്, പി പി കുഞ്ഞമ്മദ്, എം എ വാണിമേൽ, സി കെ കുഞ്ഞബ്ദുല്ല, കെ പി മൊയ്തു, വി കെ മൂസ മാസ്റ്റർ, എൻ കെ മുത്തലിബ്, ഇ കുഞ്ഞബ്ദുല്ല മാസ്റ്റർ, അഷ്റഫ് കൊറ്റാല എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സംഗീതവിരുന്ന് മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് നിയന്ത്രിച്ചു. സൽമാൻ, സാന്ദ്രിമ, നശവ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372418/vanimel-crescent-school-golden-jubilee-samadani)