---
title: "സ്വാഭിമാനം; നാദാപുരം എം.എൽ.എ  കെ.എം അഭിജിത്തിന് കോൺഗ്രസിന്റെ സ്വീകരണം"
english_title: "Congress Nadapuram Mandal Committee Holds Reception and Workers Convention for MLA KM Abhijith"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372441/nadapuram-congress-reception-km-abhijith-mla"
published_at: "2026-07-15T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a56feb5a920e_nadapuram-congress-reception-km-abhijith-mla.jpg"
keywords: ["Latest News", "Nadapuram Congress", "KM Abhijith MLA", "KPCC", "Kerala Congress News", "Nadapuram Politics"]
---

# സ്വാഭിമാനം; നാദാപുരം എം.എൽ.എ  കെ.എം അഭിജിത്തിന് കോൺഗ്രസിന്റെ സ്വീകരണം

> **Lead Summary:** നാദാപുരം:**[**നാടിൻ്റെ ചരിത്രം തിരുത്തി ഉജ്ജ്വല വിജയത്തോട നാദാപുരം എം.എൽ.എയായ കെ.എം അഭിജിത്തിന് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിക്കുകയും ചെയ്തു.

## Article Content

നാദാപുരം:**[**നാടിൻ്റെ ചരിത്രം തിരുത്തി ഉജ്ജ്വല വിജയത്തോട നാദാപുരം എം.എൽ.എയായ കെ.എം അഭിജിത്തിന് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിക്കുകയും ചെയ്തു.

പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.വി. റിനീഷ് അധ്യക്ഷത വഹിച്ചു.

തിളക്കമാർന്ന വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ജനങ്ങൾക്ക് നന്ദി പറയുന്നതിനൊപ്പം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് മുൻഗണന നൽകുമെന്ന് സ്വീകരണത്തിന് മറുപടിയായി കെ.എം അഭിജിത്ത് എം.എൽ.എ പറഞ്ഞു. യുവജനങ്ങളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ആവോലം രാധാകൃഷ്ണൻ, അഡ്വ. എ. സജീവൻ, മോഹനൻ പാറക്കടവ്, പി.കെ. ദാമു മാസ്റ്റർ, വി.കെ. ബാലാമണി, അഖില മര്യാട്ട്, കോടിക്കണ്ടി മൊയ്തു, ഷാജു പുതിയോട്ടിൽ തുടങ്ങിയ മുതിർന്ന നേതാക്കൾ സംസാരിച്ചു. പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള കോൺഗ്രസ് പ്രവർത്തകർ കൺവെൻഷനിൽ പങ്കെടുത്തു.

പുതിയ ജനപ്രതിനിധിക്ക് പൂർണ പിന്തുണ നൽകുമെന്നും ബൂത്ത് തലം മുതൽ സംഘടന ശക്തിപ്പെടുത്തുമെന്നും നേതാക്കൾ പ്രഖ്യാപിച്ചു. പാർട്ടിയുടെ ഐക്യവും പ്രവർത്തന മികവും ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ട് പോകാനുള്ള തീരുമാനവും യോഗം കൈക്കൊണ്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372441/nadapuram-congress-reception-km-abhijith-mla)