---
title: "ഓർമ്മകൾ പുതുക്കി; പുതിയോട്ടിൽ കുഞ്ഞിരാമന്റെ അഞ്ചാം ചരമവാർഷികം ആചരിച്ചു "
english_title: "Puthiyottil Kunhiraman 5th Death Anniversary Observed Nadapuram CPI M"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372478/puthiyottil-kunhiraman-5th-death-anniversary-nadapuram-cpim"
published_at: "2026-07-15T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5722d778c6f_puthiyottil-kunhiraman-5th-death-anniversary-nadapuram-cpim.jpg"
keywords: ["Latest News", "Nadapuram", "CPI M", "Kunhiraman", "Death Anniversary"]
---

# ഓർമ്മകൾ പുതുക്കി; പുതിയോട്ടിൽ കുഞ്ഞിരാമന്റെ അഞ്ചാം ചരമവാർഷികം ആചരിച്ചു 

> **Lead Summary:** **കല്ലാച്ചി: [** നാദാപുരത്ത് കമ്മ്യൂണിസ്റ്റ്, കർഷക തൊഴിലാളി പ്രസ്ഥാനങ്ങളെ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച പുതിയോട്ടിൽ കുഞ്ഞിരാമന്റെ അഞ്ചാം ചരമവാർഷികം സി.പി.ഐ.എം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

## Article Content

**കല്ലാച്ചി: [** നാദാപുരത്ത് കമ്മ്യൂണിസ്റ്റ്, കർഷക തൊഴിലാളി പ്രസ്ഥാനങ്ങളെ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച പുതിയോട്ടിൽ കുഞ്ഞിരാമന്റെ അഞ്ചാം ചരമവാർഷികം സി.പി.ഐ.എം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

അനുസ്മരണ ദിനത്തോടനുബന്ധിച്ച് പ്രഭാതഭേരി, കുഞ്ഞരാമന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണ യോഗങ്ങൾ എന്നിവ സംഘടിപ്പിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ.എം ഏരിയ സെക്രട്ടറി എ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കുഞ്ഞിരാമന്റെ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾ അദ്ദേഹം അനുസ്മരിച്ചു.

സി. രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വി.പി. കുഞ്ഞികൃഷ്ണൻ, കെ.പി. കുമാരൻ മാസ്റ്റർ, കെ. ശ്യാമള ടീച്ചർ, ടി.പി. രാജൻ എന്നിവർ സംസാരിച്ചു. സി.ടി. വേണുഗോപാൽ ചടങ്ങുകൾക്ക് സ്വാഗതം പറഞ്ഞു. നിരവധി പാർട്ടി പ്രവർത്തകരും അനുഭാവികളും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372478/puthiyottil-kunhiraman-5th-death-anniversary-nadapuram-cpim)