---
title: "നീറ്റ് ചോദ്യപേപ്പർ ചോർച്ച; നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു "
english_title: "Youth Congress Protest in Nadapuram Against NEET Paper Leak"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372538/youth-congress-protest-nadapuram-neet-paper-leak"
published_at: "2026-07-15T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a57550226f49_youth-congress-protest-nadapuram-neet-paper-leak.jpg"
keywords: ["Latest News", "NEET Protest", "Youth Congress", "Nadapuram"]
---

# നീറ്റ് ചോദ്യപേപ്പർ ചോർച്ച; നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം: [**നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പരീക്ഷാ നടത്തിപ്പിലെ അട്ടിമറികൾക്കെതിരെയും ഉദ്യോഗാർത്ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന നടപടികൾക്കെതിരെയും ശക്തമായ പ്രതിഷേധമാണ് പ്രവർത്തകർ ഉയർത്തിയത്.

## Article Content

**നാദാപുരം: [**നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പരീക്ഷാ നടത്തിപ്പിലെ അട്ടിമറികൾക്കെതിരെയും ഉദ്യോഗാർത്ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന നടപടികൾക്കെതിരെയും ശക്തമായ പ്രതിഷേധമാണ് പ്രവർത്തകർ ഉയർത്തിയത്.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നാദാപുരം മണ്ഡലം പ്രസിഡന്റ് രൂപേഷ് കിഴക്കേടത്ത് അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി. വിനീഷ്, ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി അഖില മര്യാട്ട്, വാസു എരഞ്ഞിക്കൽ, ഷാജു പുതിയോട്ടിൽ, അർജുൻ പെരുവൻകര, മിഥുൻ രാജ്, സഹൽ, അജിനാസ്, റിയാസ്, ഷെരീഫ് എന്നിവർ സംസാരിച്ചു. അമൽജിത്ത് പെരുവൻകര നന്ദി പ്രകാശിപ്പിച്ചു. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372538/youth-congress-protest-nadapuram-neet-paper-leak)