---
title: "തെളിമയാർന്ന ഗ്രാമം; തൂണേരി ഗ്രാമ പഞ്ചായത്ത് മാതൃക, പൊതു ഇടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു"
english_title: "Thuneri Grama Panchayat Installs Bottle Booths in Public Places as Part of Cleanliness Drive"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372621/thuneri-grama-panchayat-bottle-booths-public-places"
published_at: "2026-07-15T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a57c73dea45c_thuneri-grama-panchayat-bottle-booths-public-places.jpg"
keywords: ["Thuneri Panchayat", "Bottle Booth", "Plastic Waste Management", "Haritha Keralam", "Cleanliness Drive"]
---

# തെളിമയാർന്ന ഗ്രാമം; തൂണേരി ഗ്രാമ പഞ്ചായത്ത് മാതൃക, പൊതു ഇടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

> **Lead Summary:** > തൂണേരി: പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുകയും ശുചിത്വം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തൂണേരി ഗ്രാമ പഞ്ചായത്ത് പൊതു ഇടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ "തെളിമയാർന്ന തൂണേരി" പദ്ധതിയുടെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായാണ് ബോട്ടിൽ ബൂത്ത് വിതരണം നടത്തിയത്.

## Article Content

> തൂണേരി: പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുകയും ശുചിത്വം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തൂണേരി ഗ്രാമ പഞ്ചായത്ത് പൊതു ഇടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ "തെളിമയാർന്ന തൂണേരി" പദ്ധതിയുടെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായാണ് ബോട്ടിൽ ബൂത്ത് വിതരണം നടത്തിയത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ബോട്ടിൽ ബൂത്ത് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എ.പി. സുധ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്ഥിരംസമിതി അംഗങ്ങളായ കെ.എം. സമീർ, സി.കെ. റംഷീന, വി.കെ. രജീഷ്, ജനപ്രതിനിധികളായ പി. രാമചന്ദ്രൻ മാസ്റ്റർ, വി.പി. രഞ്ജിഷ ടീച്ചർ, കെ.കെ. കുൽസു ടീച്ചർ, ഉഷ മാരാംവീട്ടിൽ, വി.കെ. ബിന്ദു, പ്രജിത മാനങ്കര, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.ജി. സിന്ധു, സി.ഡി.എസ്. ചെയർപേഴ്സൺ ഷീന, ഹരിത കർമ്മസേന അംഗങ്ങളായ സുജിത, റീന എന്നിവർ പങ്കെടുത്തു.

തൂണേരി ഗ്രാമ പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചിട്ടുള്ളത്. ഉപയോഗശേഷമുള്ള പ്ലാസ്റ്റിക് കുപ്പികൾ ഇവിടെ നിക്ഷേപിക്കാൻ പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതോടെ ശുചിത്വ മിഷന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരാനാകുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372621/thuneri-grama-panchayat-bottle-booths-public-places)