---
title: "ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിലെ പ്രസവം; ഡോക്റ്റർക്കും ജീവനക്കാർക്കും അഭിനന്ദനപ്രവാഹം"
english_title: "Nadapuram Govt Hospital Resumes Delivery After 10 Years, Doctor Prajeetha Honored"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372628/nadapuram-govt-hospital-delivery-after-10-years"
published_at: "2026-07-16T06:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a570b29bf1af_nadapuram-govt-hospital-delivery-after-10-years-team-work.jpg"
keywords: ["Nadapuram News", "Nadapuram Taluk Hospital", "Kerala Health", "Government Hospital", "Delivery"]
---

# ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിലെ പ്രസവം; ഡോക്റ്റർക്കും ജീവനക്കാർക്കും അഭിനന്ദനപ്രവാഹം

> **Lead Summary:** **നാദാപുരം: **പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം നാദാപുരം ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ പ്രസവ ശുശ്രൂഷ പുനരാരംഭിച്ചു. വേദനയുമായി എത്തിയ യുവതിക്ക് പ്രസവ സഹായം നൽകി മാതൃക കാട്ടിയ ഡോ. പ്രജിത കളരിക്കലിനും ആശുപത്രി ജീവനക്കാർക്കും അഭിനന്ദന പ്രവാഹമാണ്.പുലർച്ചെ മൂന്ന് മണിയോടെയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.

## Article Content

**നാദാപുരം: **പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം നാദാപുരം ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ പ്രസവ ശുശ്രൂഷ പുനരാരംഭിച്ചു. വേദനയുമായി എത്തിയ യുവതിക്ക് പ്രസവ സഹായം നൽകി മാതൃക കാട്ടിയ ഡോ. പ്രജിത കളരിക്കലിനും ആശുപത്രി ജീവനക്കാർക്കും അഭിനന്ദന പ്രവാഹമാണ്.പുലർച്ചെ മൂന്ന് മണിയോടെയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.

ഉടൻ തന്നെ ഡോ. പ്രജിത കളരിക്കലിന്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യമായ പ്രസവ ശുശ്രൂഷകൾ നൽകി യുവതിയെയും കുഞ്ഞിനെയും സുരക്ഷിതരാക്കി. വർഷങ്ങളായി പ്രസവം നടക്കാതിരുന്ന ആശുപത്രിയിൽ വീണ്ടും പ്രസവം നടന്നതോടെ നാട്ടുകാർക്ക് വലിയ ആശ്വാസമായി.

സംഭവമറിഞ്ഞ് ഷാഫി പറമ്പിൽ എംപിയും നാദാപുരം എംഎൽഎ കെ.എം. അഭിജിത്തും ഡോ. പ്രജിതയെയും ജീവനക്കാരെയും നേരിട്ട് അഭിനന്ദിച്ചു. ആശുപത്രി ജീവനക്കാരുടെ സമയോചിതമായ ഇടപെടലും കരുതലും സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകൾ പ്രശംസിച്ചു.

> "ആതുരസേവന രംഗത്തെ മികച്ച മാതൃകയാണ് നാദാപുരം ആശുപത്രി കാണിച്ചത്. സാധാരണക്കാർക്ക് കൂടുതൽ ആശ്വാസം നൽകുന്ന തീരുമാനമാണിത്" എന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹനൻ പാറക്കടവ് പറഞ്ഞു. പ്രസവ സൗകര്യം പുനരാരംഭിച്ചത് ഈ മേഖലയിലെ ജനങ്ങൾക്ക് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.****

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372628/nadapuram-govt-hospital-delivery-after-10-years)