---
title: "മുട്ട മോഷ്ടിച്ചു; കടയുടമയ്ക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ, ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു "
english_title: "Edacheri Egg Theft 5.85 Lakh Wholesale Shop Employee Booked By Police"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372662/edacheri-egg-theft-5-85-lakh-wholesale-shop-case"
published_at: "2026-07-16T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5860a9a0393_edacheri-egg-theft-5-85-lakh-wholesale-shop-case.jpg"
keywords: ["Latest News", "Edacheri", "Egg Theft", "Police Case"]
---

# മുട്ട മോഷ്ടിച്ചു; കടയുടമയ്ക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ, ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു 

> **Lead Summary:** **എടച്ചേരി: [ **ഹോൾസൈൽ സ്ഥാപനത്തിൽ നിന്ന് 5.85 ലക്ഷം രൂപയുടെ മുട്ട മോഷ്ടിച്ചതായി പരാതി. വിറ്റാ ട്രെഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജർ അബ്ദുള്ള നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടച്ചേരി പോലീസ് കേസെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരനായ സുരേഷ് സായിക്കെതിരെയാണ് എടച്ചേരി പോലീസ് കേസെടുത്തത്.

## Article Content

**എടച്ചേരി: [ **ഹോൾസൈൽ സ്ഥാപനത്തിൽ നിന്ന് 5.85 ലക്ഷം രൂപയുടെ മുട്ട മോഷ്ടിച്ചതായി പരാതി. വിറ്റാ ട്രെഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജർ അബ്ദുള്ള നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടച്ചേരി പോലീസ് കേസെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരനായ സുരേഷ് സായിക്കെതിരെയാണ് എടച്ചേരി പോലീസ് കേസെടുത്തത്.

2025 ഓഗസ്റ്റ് 1 മുതൽ 2026 ജൂലൈ 15 വരെയുള്ള കാലയളവിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. ഈ ഒരു വർഷത്തിനിടെ സ്ഥാപനത്തിലെ കണക്കിൽ പെടാതെ മുട്ടകൾ മോഷ്ടിച്ച് പുറത്ത് വിൽപ്പന നടത്തിയെന്നാണ് മാനേജരുടെ പരാതി. സ്ഥാപനത്തിലെ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് വൻതോതിൽ കണക്ക് തെറ്റിയതായി ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരൻ മുട്ടകൾ കടയിൽ നിന്ന് പുറത്തുകൊണ്ടുപോയി വിറ്റതായി കണ്ടെത്തിയത്.ഇതുമൂലം സ്ഥാപനത്തിന് ഏകദേശം 5,85,000 രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.മോഷ്ടിച്ച മുട്ടകൾ ആർക്കൊക്കെ വിറ്റു എന്നതിനെ കുറിച്ചും വിശദമായ അന്വേഷണം നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372662/edacheri-egg-theft-5-85-lakh-wholesale-shop-case)