---
title: "എടച്ചേരിയിൽ നാളെ 'കിസാൻ ഗോഷ്ഠി 2026'; കർഷകർക്കായി വിപുലമായ പരിപാടികൾ"
english_title: "Kisan Ghosthi 2026 Edacheri Thuneri Block Farmers Program"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372684/kisan-ghosthi-2026-edacheri-thuneri-farmers-program"
published_at: "2026-07-16T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a586e16b840d_kisan-ghosthi-2026-edacheri-thuneri-farmers-program.jpg"
keywords: ["Latest News", "Kisan Ghosthi", "Edacheri"]
---

# എടച്ചേരിയിൽ നാളെ 'കിസാൻ ഗോഷ്ഠി 2026'; കർഷകർക്കായി വിപുലമായ പരിപാടികൾ

> **Lead Summary:** > **എടച്ചേരി: [ **കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, ആത്മ കോഴിക്കോട്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ "കിസാൻ ഗോഷ്ഠി – 2026" നാളെ എടച്ചേരിയിൽ നടക്കും.

## Article Content

> **എടച്ചേരി: [ **കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, ആത്മ കോഴിക്കോട്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ "കിസാൻ ഗോഷ്ഠി – 2026" നാളെ എടച്ചേരിയിൽ നടക്കും.

രാവിലെ 9.30 ന് എടച്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് കെ.എം. അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തൂണേരി ബ്ലോക്കിലെ വിവിധ കൃഷി ഭവനുകളുടെ സഹകരണത്തോടെയാണ് പരിപാടി ഒരുക്കുന്നത്.

കർഷകർക്ക് പ്രയോജനപ്രദമായ നിരവധി പരിപാടികൾ ഗോഷ്ഠിയുടെ ഭാഗമായി ഉണ്ടായിരിക്കും. മികച്ച രീതിയിൽ കൃഷി ചെയ്യുന്ന കർഷകരെ ആദരിക്കും. വാഴകൃഷിയുടെ ശാസ്ത്രീയ പരിപാലനം, കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർധന നൽകി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന രീതികൾ എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.

കാർഷിക ഉൽപ്പന്നങ്ങൾ, ഉൽപാദനോപാധികൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും ഉണ്ടാകും. കൂടാതെ സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലാബ്, വിവിധ കാർഷിക സേവന കേന്ദ്രങ്ങൾ എന്നിവയും വേദിയിൽ സജ്ജീകരിക്കും. പ്രസ്തുത പരിപാടിയിൽ തൂണേരി ബ്ലോക്കിലെ മുഴുവൻ കർഷകരും പങ്കെടുക്കണമെന്ന് തൂണേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372684/kisan-ghosthi-2026-edacheri-thuneri-farmers-program)