---
title: "സേവനങ്ങൾക്ക് ആദരം; നാദാപുരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഇ. കുഞ്ഞബ്ദുല്ല മാസ്റ്ററെ ആദരിച്ചു"
english_title: "Nadapuram Muslim League Honors E Kunjabdulla Master Chandrika Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372687/nadapuram-muslim-league-honors-e-kunjabdulla-master-chandrika-day"
published_at: "2026-07-16T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5872867223b_nadapuram-muslim-league-honors-e-kunjabdulla-master-chandrika-day.jpg"
keywords: ["Latest News", "Nadapuram", "Muslim League", "E. Kunhabdulla Master"]
---

# സേവനങ്ങൾക്ക് ആദരം; നാദാപുരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഇ. കുഞ്ഞബ്ദുല്ല മാസ്റ്ററെ ആദരിച്ചു

> **Lead Summary:** **നാദാപുരം: [ **മുസ്ലിം ലീഗിന്റെ മുൻകാല നേതാവും നാദാപുരം ജാതിയേരി സ്വദേശിയുമായ ഇ. കുഞ്ഞബ്ദുല്ല മാസ്റ്ററെ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ദീർഘകാലമായി പ്രസ്ഥാനത്തിനും പാർട്ടി പ്രവർത്തനങ്ങൾക്കും നൽകി വരുന്ന അർപ്പണബോധത്തോടെയുള്ള സേവനങ്ങളെ മാനിച്ചാണ് അദ്ദേഹത്തെ ആദരിച്ചത്.

## Article Content

**നാദാപുരം: [ **മുസ്ലിം ലീഗിന്റെ മുൻകാല നേതാവും നാദാപുരം ജാതിയേരി സ്വദേശിയുമായ ഇ. കുഞ്ഞബ്ദുല്ല മാസ്റ്ററെ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ദീർഘകാലമായി പ്രസ്ഥാനത്തിനും പാർട്ടി പ്രവർത്തനങ്ങൾക്കും നൽകി വരുന്ന അർപ്പണബോധത്തോടെയുള്ള സേവനങ്ങളെ മാനിച്ചാണ് അദ്ദേഹത്തെ ആദരിച്ചത്.

ചടങ്ങിൽ ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി, കുഞ്ഞബ്ദുല്ല മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് എം.പി. സൂപ്പി അധ്യക്ഷത വഹിച്ച യോഗത്തിൽ, പാർട്ടിയുടെ വളർച്ചയിൽ അദ്ദേഹം വഹിച്ച സുപ്രധാന പങ്കിനെ പ്രവർത്തകർ പ്രത്യേകം അനുസ്മരിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, മണ്ഡലം ജനറൽ സെക്രട്ടറി എം.പി. ജാഫർ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ ടി.കെ. അഹമ്മദ് മാസ്റ്റർ, ടി.പി. ആലി, മുനീബ് ഹസൻ, എം.കെ. അഷ്റഫ്, ടി.ടി.കെ. കാദർ ഹാജി, കോറോത്ത് അഹമ്മദ് ഹാജി, അഹമ്മദ് കുറുവയിൽ, ചീക്കപ്പുറത്ത് മൊയ്തു ഹാജി, സി.പി.സി. ആലിക്കുട്ടി, ഒ.പി. കുഞ്ഞമ്മദ് മാസ്റ്റർ, സി.വി. മൊയ്തീൻ ഹാജി, കെ.പി. കുഞ്ഞബ്ദുല്ല, കെ.കെ.സി. കുഞ്ഞബ്ദുല്ല മാസ്റ്റർ, റഫീക്ക് ജാതിയേരി, ഷറഫുദ്ദീൻ എടച്ചേരി, പി.കെ. മുഹമ്മദ്, മഠത്തിൽ നാസർ തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. മുസ്ലിം ലീഗിന്റെ മുന്നേറ്റത്തിനായി അദ്ദേഹം നൽകിയ പിന്തുണയ്ക്ക് യോഗം പ്രത്യേകം അഭിനന്ദിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372687/nadapuram-muslim-league-honors-e-kunjabdulla-master-chandrika-day)