---
title: "പരിഹാരം വേണം; എടച്ചേരിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി"
english_title: "UDF Protest Road Travel Issues Panchayat Kerala Demand Funds"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372692/udf-protest-road-issues-panchayat-demand"
published_at: "2026-07-16T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5877c35482b_udf-protest-road-issues-panchayat-demand.jpg"
keywords: ["Latest News", "UDF", "Panchayat", "Edachery", "Basic Amenities"]
---

# പരിഹാരം വേണം; എടച്ചേരിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി

> **Lead Summary:** **എടച്ചേരി:[ ** പഞ്ചായത്തിലെ ജനങ്ങൾ നേരിടുന്ന രൂക്ഷമായ യാത്രാദുരിതത്തിനും മറ്റ് അടിസ്ഥാന സൗകര്യപ്രശ്നങ്ങൾക്കുമെതിരെ യു.ഡി.എഫ് പ്രതിഷേധം. പഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണ റോഡുകൾ അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നും, 2026-27 വാർഷിക ബജറ്റിൽ പുതിയ റോഡുകൾക്കായി ഫണ്ട് വകയിരുത്താത്തതിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതായും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

## Article Content

**എടച്ചേരി:[ ** പഞ്ചായത്തിലെ ജനങ്ങൾ നേരിടുന്ന രൂക്ഷമായ യാത്രാദുരിതത്തിനും മറ്റ് അടിസ്ഥാന സൗകര്യപ്രശ്നങ്ങൾക്കുമെതിരെ യു.ഡി.എഫ് പ്രതിഷേധം. പഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണ റോഡുകൾ അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നും, 2026-27 വാർഷിക ബജറ്റിൽ പുതിയ റോഡുകൾക്കായി ഫണ്ട് വകയിരുത്താത്തതിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതായും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് പ്രതിനിധി സംഘം പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. തെരുവ് വിളക്കുകൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കുക, തെരുവുനായ്‌ക്കളുടെയും കാട്ടുപന്നികളുടെയും ശല്യം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുക, വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതാഴ്ത്തി എം.സി.എഫിലേക്ക് മാറ്റാൻ സംവിധാനമൊരുക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.

ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യങ്ങൾ ദിവസങ്ങളോളം വീട്ടുപറമ്പുകളിൽ കൂട്ടിയിടുന്ന അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. കെ. പവിത്രൻ മാസ്റ്റർ, പി.കെ. മുഹമ്മദ്, കെ.പി. ദാമോദരൻ മാസ്റ്റർ, ഷറഫുദ്ദീൻ കെ., ചന്ദ്രോത്ത് പവിത്രൻ മാസ്റ്റർ, നാസർ മടത്തിൽ, രാമചന്ദ്രൻ, സത്യൻ പയേത്ത്, സി.പി. സലാം, വാർഡ് മെമ്പർമാരായ ടി.കെ. മോട്ടി, വി. ഷരീഫ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372692/udf-protest-road-issues-panchayat-demand)