---
title: "അവകാശ ദിനം; പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നപരിഹാരത്തിന് കെഎസ്ടിയു എ.ഇ.ഒയ്ക്ക് നിവേദനം നൽകി "
english_title: "KSTU Rights Day Nadapuram Education Demands Submitted to AEO"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372703/ksthu-rights-day-nadapuram-education-memorandum"
published_at: "2026-07-16T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a587ee9d704b_ksthu-rights-day-nadapuram-education-memorandum.jpg"
keywords: ["Latest News", "KSTU", "Nadapuram", "Rights Day"]
---

# അവകാശ ദിനം; പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നപരിഹാരത്തിന് കെഎസ്ടിയു എ.ഇ.ഒയ്ക്ക് നിവേദനം നൽകി 

> **Lead Summary:** **നാദാപുരം: [**[ ]പൊതുവിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ടി.യുവിന്റെ നേതൃത്വത്തിൽ അവകാശ ദിനം ആചരിച്ചു. നാദാപുരം സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ, വിദ്യാഭ്യാസ മേഖലയിലെ പ്രധാന ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അവകാശപത്രിക വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് സമർപ്പിച്ചു.

## Article Content

**നാദാപുരം: [**[ ]പൊതുവിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ടി.യുവിന്റെ നേതൃത്വത്തിൽ അവകാശ ദിനം ആചരിച്ചു. നാദാപുരം സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ, വിദ്യാഭ്യാസ മേഖലയിലെ പ്രധാന ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അവകാശപത്രിക വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് സമർപ്പിച്ചു.

സബ് ജില്ലാ പ്രസിഡന്റ് സി.ടി. ഹാരിസ്, നാദാപുരം എ.ഇ.ഒ സി.എച്ച്. സനൂപിന് അവകാശപത്രിക കൈമാറി. പൊതുവിദ്യാലയങ്ങളിലെ അധ്യാപക-അനധ്യാപക ഒഴിവുകൾ നികത്തുക, സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.

പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനും നിലനിൽക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനും അധികാരികളുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് കെ.എസ്.ടി.യു നേതാക്കൾ ആവശ്യപ്പെട്ടു.

പരിപാടിയിൽ കെ.വി. കുഞ്ഞമ്മദ്, കെ.കെ. മുഹമ്മദലി, നൗഫൽ കിഴക്കയിൽ, ഒ. മുനീർ, യൂനുസ് മുളിവയൽ, ഷഹീർ പൈക്കാട്ട് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372703/ksthu-rights-day-nadapuram-education-memorandum)