---
title: "ജനപ്രതിനിധി വാക്കുപാലിച്ചു; കല്ലാച്ചി കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്  പ്രിന്റർ കൈമാറി "
english_title: "Kozhikode District Panchayat Hands Over Printer to Kallachi GCI"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372758/kozhikode-district-panchayat-printer-kallachi-gci"
published_at: "2026-07-16T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58a47e74ebb_kozhikode-district-panchayat-printer-kallachi-gci.jpg"
keywords: ["Latest News", "Kallachi GCI", "Kozhikode District Panchayat"]
---

# ജനപ്രതിനിധി വാക്കുപാലിച്ചു; കല്ലാച്ചി കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്  പ്രിന്റർ കൈമാറി 

> **Lead Summary:** **നാദാപുരം:[ **കല്ലാച്ചി ഗവ കൊമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് വക പ്രിന്റർ നൽകി. കഴിഞ്ഞ മാസം ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കേരള പത്ര പ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് കമ്മിറ്റി കല്ലാച്ചിയിൽ നടത്തിയ മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യാൻ എത്തിയ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ നവാസിന് മുന്നിൽ സ്ഥാപനത്തിന് പ്രിന്ററും കമ്പ്യൂട്ടർ സിസ്റ്റങ്ങളും വേണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടിരുന്നു.

## Article Content

**നാദാപുരം:[ **കല്ലാച്ചി ഗവ കൊമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് വക പ്രിന്റർ നൽകി. കഴിഞ്ഞ മാസം ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കേരള പത്ര പ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് കമ്മിറ്റി കല്ലാച്ചിയിൽ നടത്തിയ മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യാൻ എത്തിയ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ നവാസിന് മുന്നിൽ സ്ഥാപനത്തിന് പ്രിന്ററും കമ്പ്യൂട്ടർ സിസ്റ്റങ്ങളും വേണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യം പരിഗണിച്ചുകൊണ്ട് ഇവ നൽകാമെന്ന് നവാസ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ആദ്യഘട്ടമായി പ്രിന്റർ കൈമാറിയത്. അടുത്തമാസം കമ്പ്യൂട്ടർ സിസ്റ്റങ്ങളും കൈമാറും. സ്ഥാപനത്തിലെ പിടിഎ പ്രസിഡണ്ട് എം കെ അഷ്റഫിന്റെ സാന്നിധ്യത്തിൽ പ്രിന്റർ ജി സി ഐ സൂപ്രണ്ട് രോഷിതയ്ക്ക് നവാസ് കൈമാറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372758/kozhikode-district-panchayat-printer-kallachi-gci)