---
title: "നാദാപുരത്ത് ബസ്സിൽ വെച്ച് വിദ്യാർത്ഥിയെ ആക്രമിച്ചതായി പരാതി; പോലീസ് കേസെടുത്തു"
english_title: "Student Attacked in Bus Iringannur Police Case Registered"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372765/iringannur-student-attacked-bus-police-case"
published_at: "2026-07-16T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58a9091a191_iringannur-student-attacked-bus-police-case.jpg"
keywords: ["Latest News", "Iringannur", "Student Attack", "Nadapuram", "Police Case"]
---

# നാദാപുരത്ത് ബസ്സിൽ വെച്ച് വിദ്യാർത്ഥിയെ ആക്രമിച്ചതായി പരാതി; പോലീസ് കേസെടുത്തു

> **Lead Summary:** തൂണേരി**:[ **സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ ബസ്സിൽ വെച്ച് അക്രമണമുണ്ടായതായി പരാതി. ഇരിങ്ങണ്ണൂർ ഹൈസ്കൂളിലെ വിദ്യാർത്ഥിയായ 14 കാരനാണ് യാത്രക്കാരനായ വിജേഷ് എന്ന വ്യക്തിയിൽ നിന്നും ആക്രമണമുണ്ടായത്.

## Article Content

തൂണേരി**:[ **സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ ബസ്സിൽ വെച്ച് അക്രമണമുണ്ടായതായി പരാതി. ഇരിങ്ങണ്ണൂർ ഹൈസ്കൂളിലെ വിദ്യാർത്ഥിയായ 14 കാരനാണ് യാത്രക്കാരനായ വിജേഷ് എന്ന വ്യക്തിയിൽ നിന്നും ആക്രമണമുണ്ടായത്.

> ഇന്നലെ വൈകുന്നേരം 4.30-ഓടെയാണ് സംഭവം. സ്കൂൾ വിട്ട് തൂണേരിയിലെ വീട്ടിലേക്ക് പോകാനായി ബസ്സിൽ കയറിയ വിദ്യാർത്ഥി ബസ്സിനുള്ളിൽ മുന്നോട്ട് നീങ്ങവെ, സഹയാത്രക്കാരനായ വിജേഷ് കുട്ടിയെ തടഞ്ഞുനിർത്തുകയായിരുന്നു. "നിനക്ക് മാറി കൂടെ" എന്ന് ചോദിച്ചുകൊണ്ട് പ്രകോപിതനായി കൈവശം സഞ്ചിയിലുണ്ടായിരുന്ന മാരകമായ സാധനം ഉപയോഗിച്ച് വിദ്യാർത്ഥിയുടെ മുഖത്ത് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

ബസ്സിലെ തിരക്ക് കാരണം മുന്നോട്ട് നീങ്ങാൻ സാധിക്കാതിരുന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372765/iringannur-student-attacked-bus-police-case)