---
title: "സമൂഹത്തിന് വെളിച്ചം പകർന്നത് പണ്ഡിതന്മാർ: സയ്യിദ് മുഹമ്മദ് കോയ തങ്ങൾ"
english_title: "Sayyid Muhammad Koya Thangal Inaugurates Chelakkad Muhammad Musliyar Memorial"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372820/sayyid-muhammad-koya-thangal-chelakkad-memorial-nadapuram"
published_at: "2026-07-16T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5900b9d1226_sayyid-muhammad-koya-thangal-chelakkad-memorial-nadapuram.jpg"
keywords: ["Nadapuram", "Islamic Scholars", "SYS", "Sayyid Muhammad Koya Thangal"]
---

# സമൂഹത്തിന് വെളിച്ചം പകർന്നത് പണ്ഡിതന്മാർ: സയ്യിദ് മുഹമ്മദ് കോയ തങ്ങൾ

> **Lead Summary:** നാദാപുരം: വിശ്വാസരാഹിത്യത്തിനും അധാർമികതയ്ക്കുമെതിരെ സമൂഹത്തെ നേർവഴിയിലേക്ക് നയിക്കുന്നതിൽ പൂർവകാല പണ്ഡിതന്മാർ വഹിച്ച പങ്ക് വളരെ വലുതാണെന്നും പ്രതികൂല സാഹചര്യങ്ങളിലും ലാഭേച്ഛയില്ലാതെ ആദർശം ഉയർത്തിപ്പിടിച്ച് പ്രബോധന രംഗത്ത് മുൻഗാമികൾ നടത്തിയ സേവനങ്ങൾ മാതൃകാപരമാണെന്നും കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പറഞ്ഞു.

## Article Content

നാദാപുരം: വിശ്വാസരാഹിത്യത്തിനും അധാർമികതയ്ക്കുമെതിരെ സമൂഹത്തെ നേർവഴിയിലേക്ക് നയിക്കുന്നതിൽ പൂർവകാല പണ്ഡിതന്മാർ വഹിച്ച പങ്ക് വളരെ വലുതാണെന്നും പ്രതികൂല സാഹചര്യങ്ങളിലും ലാഭേച്ഛയില്ലാതെ ആദർശം ഉയർത്തിപ്പിടിച്ച് പ്രബോധന രംഗത്ത് മുൻഗാമികൾ നടത്തിയ സേവനങ്ങൾ മാതൃകാപരമാണെന്നും കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പറഞ്ഞു.

നാദാപുരം ജാമിഅ ഹാശിമിയ്യയിൽ നടന്ന ചേലക്കാട് മുഹമ്മദ് മുസ്ലിയാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോളജ് പ്രസിഡന്റ് ടി.ടി.കെ. ഖാദർ ഹാജി അധ്യക്ഷനായി. എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് സയ്യിദ് ടി.പി.സി. തങ്ങൾ, പ്രിൻസിപ്പൽ ബശീർ അബ്ദുല്ല ഫൈസി, ശൗക്കത്തലി വെള്ളമുണ്ട, സൂപ്പി നരിക്കാട്ടേരി, സയ്യിദ് ഹമീദ് തങ്ങൾ അൽ ഹൈദ്റൂസി, പി.കെ. അഹമ്മദ് ബാഖവി, ടി.വി.സി. അബ്ദുസമദ് ഫൈസി, പി.പി. അഷ്റഫ് മൗലവി, കോറോത്ത് അഹമ്മദ് ഹാജി, ടി.എം.വി. അബ്ദുൽ ഹമീദ്, മുഹമ്മദ് പടിഞ്ഞാറത്തറ, ഇസ്മാഈൽ ഹാജി എടച്ചേരി, സി. അബ്ദുൽ ഹമീദ് ദാരിമി, അബ്ദുൽ ഗഫൂർ ഫൈസി, അഷ്റഫ് കൊറാല, ഹമീദ് ഹാജി മരുന്നൂർ, പി.എ. മമ്മുട്ടി, വി.ടി.കെ. മുഹമ്മദ്, കെ.കെ. ബശീർ, ഇമ്പിച്ചി തങ്ങൾ, ജബ്ബാർ മൗലവി, സി.കെ. അബൂട്ടി ഹാജി, എൻ.കെ. ജമാൽ ഹാജി, പി. അസീസ് ഫൈസി, സയ്യിദ് മെഹ്താബ് ജിഫ്റി, ടി. മുഹമ്മദലി എന്നിവർ സംസാരിച്ചു.

ഫോട്ടോ: നാദാപുരം ജാമിഅ ഹാശിമിയ്യയിൽ നടന്ന ചേലക്കാട് മുഹമ്മദ് മുസ്ലിയാർ അനുസ്മരണ സമ്മേളനം കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372820/sayyid-muhammad-koya-thangal-chelakkad-memorial-nadapuram)