---
title: "ജോലിക്ക് പോകുകയായിരുന്ന യുവതിയുടെ സ്കൂട്ടറിൽ കാറിടിച്ചതായി പരാതി; പല്ലുകൾ തകർന്നു, കേസെടുത്തു "
english_title: "Woman Injured in Scooter Car Accident at Bhoomivathukkal Kozhikode"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372870/bhoomivathukkal-scooter-car-accident-woman-injured"
published_at: "2026-07-17T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a589406c60df_haripad-ksrtc-bus-accident-elderly-man-died-.jpg"
keywords: ["Latest News", "Valayam", "Accident"]
---

# ജോലിക്ക് പോകുകയായിരുന്ന യുവതിയുടെ സ്കൂട്ടറിൽ കാറിടിച്ചതായി പരാതി; പല്ലുകൾ തകർന്നു, കേസെടുത്തു 

> **Lead Summary:** **വളയം:[ **ജോലിക്ക് പോകുകയായിരുന്ന യുവതിയുടെ സ്കൂട്ടറിൽ കാറിടിച്ച് ഗുരുതര പരിക്ക് പറ്റിയതായി പരാതി. സംഭവത്തിൽ പോലീസ് കേസടുത്തു. വാണിമേൽ സ്വദേശി എറോത്ത് മീത്തൽ സമീറയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ജൂലൈ മൂന്നാം തീയതി രാവിലെ 8.45-ഓടെ ഭൂമിവാതുക്കൽ താഴെ പള്ളിക്ക് സമീപത്തുവെച്ചായിരുന്നു സംഭവം.

## Article Content

**വളയം:[ **ജോലിക്ക് പോകുകയായിരുന്ന യുവതിയുടെ സ്കൂട്ടറിൽ കാറിടിച്ച് ഗുരുതര പരിക്ക് പറ്റിയതായി പരാതി. സംഭവത്തിൽ പോലീസ് കേസടുത്തു. വാണിമേൽ സ്വദേശി എറോത്ത് മീത്തൽ സമീറയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ജൂലൈ മൂന്നാം തീയതി രാവിലെ 8.45-ഓടെ ഭൂമിവാതുക്കൽ താഴെ പള്ളിക്ക് സമീപത്തുവെച്ചായിരുന്നു സംഭവം.

ഭൂമിവാതുക്കൽ അങ്ങാടിയിലെ സൂപ്പർമാർക്കറ്റിലേക്ക് ജോലിക്ക് പോകുകയായിരുന്നു സമീറ. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ, റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ ഡ്രൈവർ അശ്രദ്ധമായും അമിതവേഗതയിലും പെട്ടെന്ന് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായതെന്ന് പരാതിയിൽ പറയുന്നു.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ മുൻനിര പല്ലുകൾ തകർന്നു. സംഭവത്തിൽ വളയം പോലീസ് കേസെത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372870/bhoomivathukkal-scooter-car-accident-woman-injured)