---
title: "നാദാപുരം എംഇടി ആർട്സ് ആൻഡ് സയൻസ് കോളജിൽ പുതിയ കോഴ്സുകൾ; അപേക്ഷ ക്ഷണിച്ചു"
english_title: "MET Arts and Science College Nadapuram New BSc AI BCom Co-operation Courses"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372874/met-college-nadapuram-new-courses-bsc-ai-bcom"
published_at: "2026-07-17T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59bb8307daf_met-college-nadapuram-new-courses-bsc-ai-bcom.jpg"
keywords: ["Latest News", "MET College", "Nadapuram"]
---

# നാദാപുരം എംഇടി ആർട്സ് ആൻഡ് സയൻസ് കോളജിൽ പുതിയ കോഴ്സുകൾ; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **നാദാപുരം:[ **നാദാപുരം എം.ഇ.ടി ആർട്സ് ആൻഡ് സയൻസ് കോളജിൽ കാലിക്കറ്റ് സർവകലാശാലയുടെ അംഗീകാരത്തോടെ രണ്ട് പുതിയ ബിരുദ കോഴ്സുകൾക്ക് തുടക്കം. ഈ അധ്യയന വർഷം മുതൽ ബി.എസ്.സി എ.ഐ ഓണേഴ്സ്, ബി.കോം കോ-ഓപ്പറേഷൻ ഓണേഴ്സ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

## Article Content

**നാദാപുരം:[ **നാദാപുരം എം.ഇ.ടി ആർട്സ് ആൻഡ് സയൻസ് കോളജിൽ കാലിക്കറ്റ് സർവകലാശാലയുടെ അംഗീകാരത്തോടെ രണ്ട് പുതിയ ബിരുദ കോഴ്സുകൾക്ക് തുടക്കം. ഈ അധ്യയന വർഷം മുതൽ ബി.എസ്.സി എ.ഐ ഓണേഴ്സ്, ബി.കോം കോ-ഓപ്പറേഷൻ ഓണേഴ്സ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

സാങ്കേതികവിദ്യയുടെയും സഹകരണ മേഖലയുടെയും വളർച്ച കണക്കിലെടുത്താണ് പുതിയ കോഴ്സുകൾ ആരംഭിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ മേഖലകളിൽ വിദഗ്ധരെ സൃഷ്ടിക്കുകയാണ് ബി.എസ്.സി എ.ഐ ഓണേഴ്സ് കോഴ്സിന്റെ ലക്ഷ്യം. ബി.കോം കോ-ഓപ്പറേഷൻ ഓണേഴ്സ് കോഴ്സ് സഹകരണ ബാങ്കിംഗ്, ഗ്രാമീണ വികസനം, സഹകരണ സംഘങ്ങൾ എന്നിവയിൽ തൊഴിൽ സാധ്യതകൾ നൽകും.

താൽപര്യമുള്ള വിദ്യാർത്ഥികൾ ജൂലൈ 17-ന് മുമ്പ് കോളജിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. യോഗ്യത, ഫീസ് ഘടന, പ്രവേശന മാനദണ്ഡം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് കോളജ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടാൻ: 0496 2553264, 9207736422

**
**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372874/met-college-nadapuram-new-courses-bsc-ai-bcom)