---
title: "അരൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ പുതിയ ഭരണസമിതി; കർക്കിടക മാസ ആഘോഷങ്ങൾ വിപുലമാക്കും"
english_title: "Aroor Mahavishnu Temple New Committee 2025 T K Rajan President"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372877/aroor-mahavishnu-temple-new-committee"
published_at: "2026-07-17T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59c1123a79b_aroor-mahavishnu-temple-new-committee.jpg"
keywords: ["Latest News", "Aroor Temple", "Nadapuram", "New Committee"]
---

# അരൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ പുതിയ ഭരണസമിതി; കർക്കിടക മാസ ആഘോഷങ്ങൾ വിപുലമാക്കും

> **Lead Summary:** **അരൂർ: [ **അരൂർ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പുതിയ ഭരണസമിതി അധികാരമേറ്റു. ടി.കെ. രാജനെ പ്രസിഡന്റായും, പി.കെ. കണാരനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. എ. ബാബുവാണ് പുതിയ ജനറൽ സെക്രട്ടറി. ഇ.കെ. സജീഷ് ജോയിന്റ് സെക്രട്ടറിയായും, ടി.വി. സദാനന്ദനെ ട്രഷററായും ഐകകണ്ഠേന തെരഞ്ഞെടുത്തു.

## Article Content

**അരൂർ: [ **അരൂർ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പുതിയ ഭരണസമിതി അധികാരമേറ്റു. ടി.കെ. രാജനെ പ്രസിഡന്റായും, പി.കെ. കണാരനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. എ. ബാബുവാണ് പുതിയ ജനറൽ സെക്രട്ടറി. ഇ.കെ. സജീഷ് ജോയിന്റ് സെക്രട്ടറിയായും, ടി.വി. സദാനന്ദനെ ട്രഷററായും ഐകകണ്ഠേന തെരഞ്ഞെടുത്തു.

പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ കർക്കിടക മാസ പൂജകളും രാമായണമാസാചരണവും കൂടുതൽ വിപുലമായി സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, കർക്കിടക വാവ് ദിനത്തിൽ നടത്തുന്ന ബലിതർപ്പണ ചടങ്ങുകൾ ഭക്തർക്കായി വിപുലമായ സൗകര്യങ്ങളോടെ നടത്താനും സമിതി യോഗത്തിൽ തീരുമാനമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372877/aroor-mahavishnu-temple-new-committee)