---
title: "ഇനി കുട്ടികളിലേക്ക്; ഉമ്മൻചാണ്ടിയുടെ ജീവചരിത്രം സ്കൂളുകളിലേക്കും ലൈബ്രറികളിലേക്കും; വിതരണോദ്ഘാടനം നിർവഹിച്ചു "
english_title: "Oommen Chandy Biography Book Distribution Project Started in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372908/oommen-chandy-biography-book-distribution-nadapuram"
published_at: "2026-07-17T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59d5550fa37_oommen-chandy-biography-book-distribution-nadapuram.jpg"
keywords: ["Latest News", "Nadapuram", "Oommen Chandy", "Biography Book Distribution"]
---

# ഇനി കുട്ടികളിലേക്ക്; ഉമ്മൻചാണ്ടിയുടെ ജീവചരിത്രം സ്കൂളുകളിലേക്കും ലൈബ്രറികളിലേക്കും; വിതരണോദ്ഘാടനം നിർവഹിച്ചു 

> **Lead Summary:** **നാദാപുരം:[ **[ ]മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജീവിതവും പ്രവർത്തനങ്ങളും വരുംതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിലും ലൈബ്രറികളിലും ജീവചരിത്ര പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചി ഉമ്മൻ ചാണ്ടി സ്‌മാരക കോൺഗ്രസ് ഭവനിൽ വെച്ചാണ് പരിപാടി നടന്നത്.

## Article Content

**നാദാപുരം:[ **[ ]മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജീവിതവും പ്രവർത്തനങ്ങളും വരുംതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിലും ലൈബ്രറികളിലും ജീവചരിത്ര പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചി ഉമ്മൻ ചാണ്ടി സ്‌മാരക കോൺഗ്രസ് ഭവനിൽ വെച്ചാണ് പരിപാടി നടന്നത്.

ചടങ്ങിൽ കെ.എം. അഭിജിത്ത് എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഉമ്മൻചാണ്ടിയുടെ ജീവചരിത്രം സുമിത ടീച്ചർ എം.എൽ.എയിൽ നിന്ന് ഏറ്റുവാങ്ങി. ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രദേശത്തെ വിവിധ സ്കൂളുകളുടെയും ലൈബ്രറികളുടെയും പ്രതിനിധികൾക്ക് പുസ്തകങ്ങൾ കൈമാറി. ആവോലം രാധാകൃഷ്ണൻ, മെമ്പർ ദ്വര.കെ, സജീവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372908/oommen-chandy-biography-book-distribution-nadapuram)