---
title: "ഇത് താണ്ടാ പോലീസ്; ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് ജീവിതം തിരികെ നൽകി നാദാപുരം പോലീസ്"
english_title: "Nadapuram Man Rescued by Police from Suicide Attempt in Mahe Lodge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372915/nadapuram-man-rescued-police-suicide-attempt-mahe"
published_at: "2026-07-17T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59d8980fac4_nadapuram-man-rescued-police-suicide-attempt-mahe.jpg"
keywords: ["Latest News", "Nadapuram", "Mahe", "Rescue"]
---

# ഇത് താണ്ടാ പോലീസ്; ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് ജീവിതം തിരികെ നൽകി നാദാപുരം പോലീസ്

> **Lead Summary:** **നാദാപുരം: [**[ ]ജീവിതം അവസാനിപ്പിക്കാൻ മുറിയടച്ചിരുന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ പോലീസ് ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. നാദാപുരം സ്വദേശിയായ 34-കാരനെയാണ് പോലീസ് കൃത്യസമയത്ത് മാഹിയിലെ ലോഡ്ജിൽനിന്ന് കണ്ടെത്തി രക്ഷപ്പെടുത്തിയത്.

## Article Content

**നാദാപുരം: [**[ ]ജീവിതം അവസാനിപ്പിക്കാൻ മുറിയടച്ചിരുന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ പോലീസ് ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. നാദാപുരം സ്വദേശിയായ 34-കാരനെയാണ് പോലീസ് കൃത്യസമയത്ത് മാഹിയിലെ ലോഡ്ജിൽനിന്ന് കണ്ടെത്തി രക്ഷപ്പെടുത്തിയത്.

കഴിഞ്ഞദിവസം രാവിലെ വീട്ടിൽനിന്ന് പുറത്തുപോയ യുവാവ് തിരിച്ചെത്താത്തതിനെത്തുടർന്ന് ആശങ്കയിലായ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ മൊബൈൽ ലൊക്കേഷൻ മാഹിയിലാണെന്ന് കണ്ടെത്തി. വിവരമറിഞ്ഞ ഉടൻതന്നെ നാദാപുരം പോലീസ് മാഹി പോലീസുമായി ബന്ധപ്പെടുകയും ചെയ്തു.

നാദാപുരം അഡീഷണൽ എസ്.ഐ കെ. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവാവിന്റെ ബന്ധുക്കൾക്കൊപ്പം മാഹിയിലെ ലോഡ്ജിലെത്തി. അടച്ചിട്ടിരുന്ന മുറിയുടെ വാതിൽ തകർത്ത് അകത്തുകടന്ന പോലീസ് സംഘം, കഴുത്തിൽ കുരുക്കിട്ട നിലയിൽ അവശനായിരുന്ന യുവാവിനെ ഉടൻ തന്നെ രക്ഷപ്പെടുത്തുകയായിരുന്നു. അടിയന്തരമായി ഇടപെടാൻ കഴിഞ്ഞത് യുവാവിന്റെ ജീവൻ രക്ഷിക്കാൻ പോലീസിനെ സഹായിച്ചു. പോലീസ് സംഘത്തിൽ എസ്.സി.പി.ഒ കെ.കെ. ശ്രീലേഷ്, ഡ്രൈവർ വിനു എന്നിവരും ഉൾപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372915/nadapuram-man-rescued-police-suicide-attempt-mahe)