---
title: "‘ലഹരിയല്ല, കായികക്ഷമതയാണ് പ്രധാനം’; വളയത്ത് ഇന്ന് പ്രണവം സ്പോർട്സ് അക്കാദമിയുടെ ഫുട്ബോൾ ഷൂട്ട്ഔട്ട് മത്സരം"
english_title: "Pranavam Sports Academy Football Shootout Competition Today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373138/pranavam-sports-academy-football-shootout"
published_at: "2026-07-18T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b18f4c7d7c_pranavam-sports-academy-football-shootout.jpg"
keywords: ["Latest News", "Football Shootout", "Pranavam Sports Academy", "Youth Sports"]
---

# ‘ലഹരിയല്ല, കായികക്ഷമതയാണ് പ്രധാനം’; വളയത്ത് ഇന്ന് പ്രണവം സ്പോർട്സ് അക്കാദമിയുടെ ഫുട്ബോൾ ഷൂട്ട്ഔട്ട് മത്സരം

> **Lead Summary:** **വളയം:[** ‘മദ്യവും സിന്തറ്റിക് ഡ്രഗ്സുമൊന്നുമല്ല, കായികക്ഷമതയാണ് ലഹരി’ എന്ന ശക്തമായ സന്ദേശമുയർത്തി പ്രണവം അച്ചംവീട് - വളയത്തിന്റെ ഭാഗമായ പ്രണവം സ്പോർട്സ് അക്കാദമി ഫുട്ബോൾ ഷൂട്ട്ഔട്ട് മത്സരം സംഘടിപ്പിക്കുന്നു. ലോകമെങ്ങും ഫുട്ബോൾ ആവേശം അലതല്ലുന്ന പശ്ചാത്തലത്തിൽ, യുവാക്കൾക്കിടയിൽ കായികബോധവൽക്കരണം ലക്ഷ്യമിട്ടാണ് ഈ സ്പോർട്സ് കാമ്പയിൻ ഒരുക്കിയിരിക്കുന്നത്.

## Article Content

**വളയം:[** ‘മദ്യവും സിന്തറ്റിക് ഡ്രഗ്സുമൊന്നുമല്ല, കായികക്ഷമതയാണ് ലഹരി’ എന്ന ശക്തമായ സന്ദേശമുയർത്തി പ്രണവം അച്ചംവീട് - വളയത്തിന്റെ ഭാഗമായ പ്രണവം സ്പോർട്സ് അക്കാദമി ഫുട്ബോൾ ഷൂട്ട്ഔട്ട് മത്സരം സംഘടിപ്പിക്കുന്നു. ലോകമെങ്ങും ഫുട്ബോൾ ആവേശം അലതല്ലുന്ന പശ്ചാത്തലത്തിൽ, യുവാക്കൾക്കിടയിൽ കായികബോധവൽക്കരണം ലക്ഷ്യമിട്ടാണ് ഈ സ്പോർട്സ് കാമ്പയിൻ ഒരുക്കിയിരിക്കുന്നത്.

ഇന്ന് വൈകുന്നേരം 4 മണിക്ക് പ്രണവം സ്റ്റേഡിയത്തിലാണ് ആവേശകരമായ ഷൂട്ട്ഔട്ട് മത്സരങ്ങൾ അരങ്ങേറുന്നത്. നാടിന്റെ കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരും കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവരും 9645191658, 9778551373 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373138/pranavam-sports-academy-football-shootout)