---
title: "രാമായണ മാസാചരണം; രാമായണം ജീവിതത്തിൽ അനുഷ്ഠിക്കേണ്ട ധർമ്മത്തെ ഉദ്ബോധിപ്പിക്കുന്ന ഗ്രന്ഥം: ബാബു സി അരൂർ"
english_title: "Aroor Mahavishnu Temple Ramayana Masam Speech Babu C Aroor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373144/aroor-mahavishnu-temple-ramayana-masam"
published_at: "2026-07-18T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b1c90f23d3_aroor-mahavishnu-temple-ramayana-masam.jpg"
keywords: ["Latest News", "Ramayana Masam", "Aroor Temple", "Babu C Aroor"]
---

# രാമായണ മാസാചരണം; രാമായണം ജീവിതത്തിൽ അനുഷ്ഠിക്കേണ്ട ധർമ്മത്തെ ഉദ്ബോധിപ്പിക്കുന്ന ഗ്രന്ഥം: ബാബു സി അരൂർ

> **Lead Summary:** **അരൂർ:[ **കാട്ടാളനെ മഹാമാനവനാക്കിയ മഹാകാവ്യമാണ് രാമായണമെന്ന് പ്രമുഖ ഹിന്ദി കവിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ ബാബു സി അരൂർ. അരൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ രാമായണ മാസാചരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

## Article Content

**അരൂർ:[ **കാട്ടാളനെ മഹാമാനവനാക്കിയ മഹാകാവ്യമാണ് രാമായണമെന്ന് പ്രമുഖ ഹിന്ദി കവിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ ബാബു സി അരൂർ. അരൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ രാമായണ മാസാചരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാമായണം കേവലം വായിച്ചുതീർക്കേണ്ട ഒരു ഗ്രന്ഥമല്ലെന്നും, മറിച്ച് മനുഷ്യൻ ജീവിതത്തിൽ പകർത്തി അനുഷ്ഠിക്കേണ്ട ധർമ്മത്തെയും മൂല്യങ്ങളെയും കുറിച്ച് കൃത്യമായി പറഞ്ഞുതരുന്ന വഴികാട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ പി.കെ. കണാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന രാമായണ പാരായണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പി. രമണിയമ്മ നിർവ്വഹിച്ചു. മാതൃസമിതി പ്രസിഡന്റ് ഇ.എം. രാധ ടീച്ചർ, കെ. വിനോദൻ, ഒ. രാമചന്ദ്രൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രാമായണ മാസത്തോടനുബന്ധിച്ച് വരും ദിവസങ്ങളിലും ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനകളും രാമായണ പാരായണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373144/aroor-mahavishnu-temple-ramayana-masam)