---
title: "പ്രണവം സ്പോർട്സ് അക്കാദമി മൺസൂൺ നീന്തൽ ക്യാമ്പ് നാളെ മുതൽ"
english_title: "Pranavam Sports Academy Monsoon Camp Season 3 Swimming Training"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373216/pranavam-sports-academy-monsoon-camp-season"
published_at: "2026-07-18T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b5eb0c925a_pranavam-sports-academy-monsoon-camp-season.jpg"
keywords: ["Latest News", "Pranavam Sports Academy", "Monsoon Camp", "Swimming Training", "Achamveedu"]
---

# പ്രണവം സ്പോർട്സ് അക്കാദമി മൺസൂൺ നീന്തൽ ക്യാമ്പ് നാളെ മുതൽ

> **Lead Summary:** **വളയം: [ **പ്രണവം അച്ചംവീട് പ്രണവം സ്പോർട്‌സ് അക്കാദമിയുടെ നേതൃത്വത്തിൽ മൺസൂൺ നീന്തൽ പരിശീലന ക്യാമ്പ് ഒരുങ്ങുന്നു. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ വൈകുന്നേരം 3 മണിക്ക് പ്രണവം നഗറിൽ നടക്കും.

## Article Content

**വളയം: [ **പ്രണവം അച്ചംവീട് പ്രണവം സ്പോർട്‌സ് അക്കാദമിയുടെ നേതൃത്വത്തിൽ മൺസൂൺ നീന്തൽ പരിശീലന ക്യാമ്പ് ഒരുങ്ങുന്നു. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ വൈകുന്നേരം 3 മണിക്ക് പ്രണവം നഗറിൽ നടക്കും.

തുണേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.പി. പ്രദീഷ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.എസ്. പ്രിത ചടങ്ങിൽ അധ്യക്ഷത വഹിക്കും. പ്രശസ്ത പ്രൊഫഷണൽ നീന്തൽ പരിശീലകൻ ശ്രീ. രമേശൻ ആലച്ചേരിയാണ് ക്യാമ്പിന്റെ മുഖ്യ പരിശീലകൻ. വടകര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ. ശ്രീധരൻ കെ.പി ചടങ്ങിൽ വിശിഷ്ട അതിഥിയായി പങ്കെടുക്കും.

മഴക്കാലത്ത് ഏറെ പ്രയോജനപ്രദമായ ഈ നീന്തൽ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിലേക്കും തുടർന്ന് നടക്കുന്ന പരിശീലന പരിപാടികളിലേക്കും മുഴുവൻ ആളുകളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

**
**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373216/pranavam-sports-academy-monsoon-camp-season)