---
title: "ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് കെ എസ് എസ് പി എ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി"
english_title: "Oommen Chandy Death Anniversary Observed In Nadapuram By KSSPA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373265/oommen-chandy-anniversary-nadapuram-ksspa"
published_at: "2026-07-18T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5bb05183d81_oommen-chandy-anniversary-nadapuram-ksspa.jpg"
keywords: ["Oommen Chandy", "Nadapuram", "KSSPA", "UDF", "Remembrance"]
---

# ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് കെ എസ് എസ് പി എ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി

> **Lead Summary:** **നാദാപുരം: **മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമ വാർഷികാചരണം കെ എസ് എസ് പി എ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ പി.കെ. ദാമു മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി എ നിയോജക മണ്ഡലം പ്രസിഡണ്ട് കെ.എസ്. ജോഷി അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: **മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമ വാർഷികാചരണം കെ എസ് എസ് പി എ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ പി.കെ. ദാമു മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി എ നിയോജക മണ്ഡലം പ്രസിഡണ്ട് കെ.എസ്. ജോഷി അധ്യക്ഷത വഹിച്ചു.

ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ദാമു മാസ്റ്റർ പറഞ്ഞു. ജനങ്ങളോടൊപ്പം നിന്ന് ഭരണം നടത്തിയ മാതൃക മറ്റ് നേതാക്കൾക്ക് പിന്തുടരാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജീവ് പുതുശ്ശേരി, കെ.പി. പത്മനാഭൻ, പി.വി. ജയലക്ഷ്മി ടീച്ചർ, കെ. സുബൈദ ടീച്ചർ, കെ.ടി. രാജൻ മാസ്റ്റർ, ബാലകൃഷ്ണൻ പുളിക്കൽ, പി. വൻസല മാരി ടീച്ചർ, വി.കെ. പ്രഭാകരൻ, പി. ദിനേശൻ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.

സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എപ്പോഴും മുൻപന്തിയിൽ നിന്ന നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് പ്രഭാഷകർ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ജനസേവന പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവരും ഒന്നിക്കണമെന്നും യോഗത്തിൽ ആഹ്വാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373265/oommen-chandy-anniversary-nadapuram-ksspa)