---
title: "പ്രതീക്ഷയേകി പുതിയ കേന്ദ്രം; ചെക്യാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ട്രൈബൽ റിക്രിയേഷൻ സെന്റർ നാടിന് സമർപ്പിച്ചു"
english_title: "Tribal Recreation Center Inaugurated In Elampayil Parakkadavu By Panchayat President"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373270/tribal-recreation-center-inaugurated-elampayil-parakkadavu"
published_at: "2026-07-18T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5bb96c287da_tribal-recreation-center-inaugurated-elampayil-parakkadavu.jpg"
keywords: ["Parakkadavu", "Tribal Welfare", "Recreation Center", "Elampayil", "Kerala Panchayat"]
---

# പ്രതീക്ഷയേകി പുതിയ കേന്ദ്രം; ചെക്യാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ട്രൈബൽ റിക്രിയേഷൻ സെന്റർ നാടിന് സമർപ്പിച്ചു

> **Lead Summary:** പാറക്കടവ് : ഗോത്രവർഗ്ഗ ജനവിഭാഗത്തിന്റെ ക്ഷേമവും പുരോഗതിയും ലക്ഷ്യമാക്കി വാർഡ് 4 ലെ എളമ്പയിൽ പുതുതായി നിർമ്മിച്ച 'ട്രൈബൽ റിക്രിയേഷൻ സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഹമ്മദ് പുന്നക്കൽ നിർവഹിച്ചു.

## Article Content

പാറക്കടവ് : ഗോത്രവർഗ്ഗ ജനവിഭാഗത്തിന്റെ ക്ഷേമവും പുരോഗതിയും ലക്ഷ്യമാക്കി വാർഡ് 4 ലെ എളമ്പയിൽ പുതുതായി നിർമ്മിച്ച 'ട്രൈബൽ റിക്രിയേഷൻ സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഹമ്മദ് പുന്നക്കൽ നിർവഹിച്ചു.

എളമ്പയിൽ ലക്ഷ്മി എന്നവർ ഗ്രാമപഞ്ചായത്തിന് സൗജന്യമായി നൽകിയ ഭൂമിയിലാണ് റിക്രിയേഷൻ സെന്റർ നിർമിച്ചത്. പ്രദേശത്തെ ഗോത്രവിഭാഗത്തിൽപ്പെട്ടവർക്ക് അവരുടെ കലാ-കായിക വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും, വിവിധ വിനോദങ്ങളിൽ ഏർപ്പെടുന്നതിനും, കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിനുമുള്ള ഒരു സ്ഥിരം വേദിയായാണ് ഈ റിക്രിയേഷൻ സെന്റർ സജ്ജമാക്കിയിരിക്കുന്നത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വസന്ത കരിന്ത്രയിൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ,വാർഡ് മെമ്പർ കെ പി കുമാരൻ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ്‌ ആഷിഖ് കെ, ഊര് മൂപ്പൻ മാക്കൂൽ കേളപ്പൻ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നാണു കോളിയോടൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373270/tribal-recreation-center-inaugurated-elampayil-parakkadavu)