---
title: "വിലങ്ങാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു; പുഴയിൽ അടിയൊഴുക്ക്, വ്യാപക തിരച്ചിൽ "
english_title: "Migrant Worker Missing In Vilangad River Nadapuram, 2 Rescued Search On"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373384/nadapuram-vilangad-river-migrant-worker-missing-rescue"
published_at: "2026-07-19T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5cda9868b92_nadapuram-vilangad-river-migrant-worker-missing-rescue.jpg"
keywords: ["Nadapuram", "Vilangad River", "Kozhikode", "Migrant Worker", "Drowning", "Rescue Operation"]
---

# വിലങ്ങാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു; പുഴയിൽ അടിയൊഴുക്ക്, വ്യാപക തിരച്ചിൽ 

> **Lead Summary:** **നാദാപുരം: **വിലങ്ങാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ അഞ്ചംഗ സംഘത്തിലെ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. രണ്ട് യുവാക്കളെ രക്ഷപെടുത്തി. അതിഥിതൊഴിലാളിയാണ് ഒഴുക്കിൽ പെട്ടത്. ഇയാൾക്കായി വ്യാപക തിരച്ചിൽ തുടരുന്നു. സാധാരണ ആളുകൾ കുളിക്കാൻ ഇറങ്ങുന്ന ഭാഗത്താണ് യുവാക്കൾ ഇറങ്ങിയത്. എന്നാൽ പെട്ടന്നുണ്ടായ കുത്തൊഴുക്കിൽ യുവാക്കൾ പെട്ടുപോകുകയായിരുന്നു.

## Article Content

**നാദാപുരം: **വിലങ്ങാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ അഞ്ചംഗ സംഘത്തിലെ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. രണ്ട് യുവാക്കളെ രക്ഷപെടുത്തി. അതിഥിതൊഴിലാളിയാണ് ഒഴുക്കിൽ പെട്ടത്. ഇയാൾക്കായി വ്യാപക തിരച്ചിൽ തുടരുന്നു. സാധാരണ ആളുകൾ കുളിക്കാൻ ഇറങ്ങുന്ന ഭാഗത്താണ് യുവാക്കൾ ഇറങ്ങിയത്. എന്നാൽ പെട്ടന്നുണ്ടായ കുത്തൊഴുക്കിൽ യുവാക്കൾ പെട്ടുപോകുകയായിരുന്നു.

ഇതിൽ രണ്ടുപേരെയാണ് രക്ഷപെടുത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട് . പുഴയിൽ വലിയ രീതിയിലുള്ള കുത്തൊഴുക്ക് ഉള്ളതിനാലാണ് അപകടം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373384/nadapuram-vilangad-river-migrant-worker-missing-rescue)