---
title: "പെൻഷൻകാരെ ആദരിച്ചു; പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കണം - കെഎസ്എസ്പിയു   "
english_title: "KSSPU Nadapuram Unit Convention Demands Withdrawal of PFRDA Act"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373433/ksspu-nadapuram-convention-pfrda-act-withdrawal-demand"
published_at: "2026-07-20T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5d98d64b642_ksspu-nadapuram-convention-pfrda-act-withdrawal-demand.jpg"
keywords: ["Latest News", "KSSPU", "Nadapuram", "PFRDA", "Pension", "Government Employees"]
---

# പെൻഷൻകാരെ ആദരിച്ചു; പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കണം - കെഎസ്എസ്പിയു   

> **Lead Summary:** **നാദാപുരം: [**പഴയ പെൻഷൻ സമ്പ്രദായം പുനഃസ്ഥാപിക്കുന്നതിന് തടസ്സമാകുന്ന പി.എഫ്.ആർ.ഡി.എ നിയമം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് KSSPU നാദാപുരം യൂണിറ്റ് കൺവെൻഷൻ പ്രമേയം അവതരിപ്പിച്ചു. കല്ലാച്ചിയിൽ വെച്ച് ചേർന്ന യോഗം നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് അഡ്വ. കെ.എം. രഘുനാഥ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [**പഴയ പെൻഷൻ സമ്പ്രദായം പുനഃസ്ഥാപിക്കുന്നതിന് തടസ്സമാകുന്ന പി.എഫ്.ആർ.ഡി.എ നിയമം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് KSSPU നാദാപുരം യൂണിറ്റ് കൺവെൻഷൻ പ്രമേയം അവതരിപ്പിച്ചു. കല്ലാച്ചിയിൽ വെച്ച് ചേർന്ന യോഗം നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് അഡ്വ. കെ.എം. രഘുനാഥ് ഉദ്ഘാടനം ചെയ്തു.

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു. യോഗത്തിൽ വിവിധ മത്സര പരീക്ഷകളിലും മറ്റ് മേഖലകളിലും ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. അതോടൊപ്പം മുതിർന്ന പെൻഷൻകാരെ ആദരിക്കുകയും പുതായി യൂണിറ്റിൽ അംഗത്വം എടുത്തവരെ സ്വീകരിക്കുകയും ചെയ്തു.

ബ്ലോക്ക് സെക്രട്ടറി കെ. ഹേമചന്ദ്രൻ, വൈസ്പ്രസിഡണ്ട് സി.എച്ച്. ശങ്കരൻ മാസ്റ്റർ, കരുണാകരൻ മാസ്റ്റർ എന്നിവർ അനുമോദന ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ ടി. രാജൻ, വി. രാജലക്ഷ്മി, എൻ.പി. ജാനകി, വി.കെ. വനജ, കെ. ഗംഗാധരൻ, പി. കുഞ്ഞിരാമൻ, പി.വി. വിജയകുമാർ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.

യൂണിറ്റ് പ്രസിഡണ്ട് കെ.എം. മോഹൻദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഓ.പി. ഭാസ്കരൻ സ്വാഗതവും ട്രഷറർ പി. വാസു നന്ദിയും പറഞ്ഞു. ജീവനക്കാരുടെ ക്ഷേമത്തിനും പെൻഷൻ അവകാശങ്ങൾക്കുമായി ശക്തമായ സമരങ്ങൾ തുടരുമെന്ന് യോഗം പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373433/ksspu-nadapuram-convention-pfrda-act-withdrawal-demand)