---
title: "നീന്തൽ പഠിക്കാം; പ്രണവം അച്ചംവീട് മൺസൂൺ നീന്തൽ ക്യാമ്പിന് തുടക്കമായി"
english_title: "Pranavam Achamveedu Monsoon Swimming Camp Begins in Valayam-new"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373465/pranavam-achamveedu-monsoon-swimming-camp-valayam-new"
published_at: "2026-07-20T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dbacf61e2a_pranavam-achamveedu-monsoon-swimming-camp-valayam.jpg"
keywords: ["Latest News", "Valayam", "Swimming Camp"]
---

# നീന്തൽ പഠിക്കാം; പ്രണവം അച്ചംവീട് മൺസൂൺ നീന്തൽ ക്യാമ്പിന് തുടക്കമായി

> **Lead Summary:** **വളയം: [ **പ്രണവം അച്ചംവീട് സംഘടിപ്പിക്കുന്ന മൂന്നാമത് നീന്തൽ പരിശീലന മൺസൂൺ ക്യാമ്പിന് ആവേശകരമായ തുടക്കം. വളയം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറിലധികം വിദ്യാർത്ഥികളാണ് ഇത്തവണ ക്യാമ്പിൽ പങ്കാളികളാകുന്നത്. പ്രൊഫഷണൽ നീന്തൽ പരിശീലകൻ രമേശൻ ആലച്ചേരിയുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.

## Article Content

**വളയം: [ **പ്രണവം അച്ചംവീട് സംഘടിപ്പിക്കുന്ന മൂന്നാമത് നീന്തൽ പരിശീലന മൺസൂൺ ക്യാമ്പിന് ആവേശകരമായ തുടക്കം. വളയം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറിലധികം വിദ്യാർത്ഥികളാണ് ഇത്തവണ ക്യാമ്പിൽ പങ്കാളികളാകുന്നത്. പ്രൊഫഷണൽ നീന്തൽ പരിശീലകൻ രമേശൻ ആലച്ചേരിയുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.

ക്യാമ്പിന്റെ ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് നിർവ്വഹിച്ചു. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വളയം ഗ്രാമപഞ്ചായത്ത് മെമ്പർ എം. നികേഷ്, ക്ലബ്ബ് ഭാരവാഹികളായ ഷാജി പി.സി, രാജു ടി.കെ, ഷിനിൽ ടി.കെ, തേജസ് വി.പി എന്നിവർ സംസാരിച്ചു.

**
**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373465/pranavam-achamveedu-monsoon-swimming-camp-valayam-new)