---
title: "കേന്ദ്രത്തിന്റെ രാസവള വില വര്‍ദ്ധനവിനെതിരെ കേരള കര്‍ഷക സംഘം വളയത്ത് പ്രതിഷേധ ധര്‍ണ"
english_title: "Kerala Karshaka Sangham Protest Against Fertilizer Price Hike in Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373494/kerala-karshaka-sangham-valayam-protest-fertilizer-price-hike"
published_at: "2026-07-20T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dcead34f6d_kerala-karshaka-sangham-valayam-protest-fertilizer-price-hike.jpg"
keywords: ["Latest News", "Kerala farmers protest", "fertilizer price hike", "Valayam"]
---

# കേന്ദ്രത്തിന്റെ രാസവള വില വര്‍ദ്ധനവിനെതിരെ കേരള കര്‍ഷക സംഘം വളയത്ത് പ്രതിഷേധ ധര്‍ണ

> **Lead Summary:** **വളയം:[ **[ ]കേന്ദ്ര സര്‍ക്കാരിന്റെ രാസവള വില വര്‍ദ്ധനവിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരള കര്‍ഷക സംഘം രംഗത്തെത്തി. വളയം പോസ്റ്റാഫീസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ നിരവധി കര്‍ഷകര്‍ പങ്കെടുത്തു. വില വര്‍ദ്ധനവ് കര്‍ഷകരുടെ നിലനില്‍പ്പിനെ തന്നെ പ്രതിസന്ധിയിലാക്കുമെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

## Article Content

**വളയം:[ **[ ]കേന്ദ്ര സര്‍ക്കാരിന്റെ രാസവള വില വര്‍ദ്ധനവിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരള കര്‍ഷക സംഘം രംഗത്തെത്തി. വളയം പോസ്റ്റാഫീസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ നിരവധി കര്‍ഷകര്‍ പങ്കെടുത്തു. വില വര്‍ദ്ധനവ് കര്‍ഷകരുടെ നിലനില്‍പ്പിനെ തന്നെ പ്രതിസന്ധിയിലാക്കുമെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

കര്‍ഷക സംഘം വളയം പോസ്റ്റാഫീസ് ധര്‍ണ സിപിഐ എം ജില്ലാ കമ്മറ്റി അംഗം കൂടത്താംകണ്ടി സുരേഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര നയം കാര്‍ഷിക മേഖലയെ തകര്‍ക്കാനുള്ള ഗൂഢനീക്കമാണെന്നും ഉടന്‍ വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി.എച്ച്.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി.വി.ഗോപാലന്‍ മാസ്റ്റര്‍, എം.എം.അശോകന്‍, പത്മിനി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകരുടെ വിളവെടുപ്പ് ചെലവ് കുത്തനെ കൂടുന്ന സാഹചര്യത്തില്‍ രാസവള വില കൂട്ടിയത് അംഗീകരിക്കാനാവില്ലെന്ന് നേതാക്കള്‍ പറഞ്ഞു. എം.ശേഖരന്‍ മാസ്റ്റര്‍ സ്വാഗതവും കെ.വിനോദന്‍ നന്ദിയും പറഞ്ഞു.

ധര്‍ണക്ക് മുന്നോടിയായി വളയം ടൗണില്‍ കര്‍ഷക സംഘം പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി. മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകര്‍ ടൗണിലൂടെ മാര്‍ച്ച് നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങള്‍ തുടരുമെന്ന് കര്‍ഷക സംഘം നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373494/kerala-karshaka-sangham-valayam-protest-fertilizer-price-hike)