---
title: "ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു; ജനശ്രീ കുടുംബാംഗങ്ങൾക്ക് ഉപഹാരങ്ങൾ നൽകി"
english_title: "Nadapuram Peruvankara Janasree Sangham Honours Students Exam Success"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373567/nadapuram-peruvankara-janasree-honours-students"
published_at: "2026-07-20T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5e0cb1a677e_nadapuram-peruvankara-janasree-honours-students.jpg"
keywords: ["Latest News", "Nadapuram", "Peruvankara", "Janasree Sangham", "Students"]
---

# ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു; ജനശ്രീ കുടുംബാംഗങ്ങൾക്ക് ഉപഹാരങ്ങൾ നൽകി

> **Lead Summary:** **നാദാപുരം: [**നാദാപുരം ഗ്രാമപഞ്ചായത്തിലെ പെരുവങ്കരയിൽ പ്രവർത്തിക്കുന്ന മഹാത്മാ, പ്രിയദർശിനി ജനശ്രീ സംഘങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ പൊതുപരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ജനശ്രീ കുടുംബാംഗങ്ങളിലെ പഠനമികവ് പുലർത്തിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അനുമോദന സദസ്സ് നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [**നാദാപുരം ഗ്രാമപഞ്ചായത്തിലെ പെരുവങ്കരയിൽ പ്രവർത്തിക്കുന്ന മഹാത്മാ, പ്രിയദർശിനി ജനശ്രീ സംഘങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ പൊതുപരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ജനശ്രീ കുടുംബാംഗങ്ങളിലെ പഠനമികവ് പുലർത്തിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അനുമോദന സദസ്സ് നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ് ഉദ്ഘാടനം ചെയ്തു.

ജനശ്രീ സംഘം പ്രസിഡന്റ് സി. ഹരിദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ഉമേഷ് പെരുവങ്കര, എൻ.പി. ബാലൻ, നിമിഷ, സജിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വിദ്യാർത്ഥികളുടെ ഉന്നത പഠന മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ഭാവി സഫലമാക്കുന്നതിനും ഇത്തരം കൂട്ടായ്മകൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373567/nadapuram-peruvankara-janasree-honours-students)