---
title: "വികസന പദ്ധതികൾ സമയ ബന്ധിതമായി നടപ്പിലാക്കണം:കെ.എം.അഭിജിത്ത് എം.എൽ.എ"
english_title: "Nadapuram MLA KM Abhijith Urges Speedy Completion of Development Projects"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373626/nadapuram-mla-km-abhijith-development-projects-speedy-completion"
published_at: "2026-07-21T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5eebd052174_nadapuram-mla-km-abhijith-development-projects-speedy-completion.jpg"
keywords: ["Latest News", "Nadapuram", "KM Abhijith MLA", "Development Projects"]
---

# വികസന പദ്ധതികൾ സമയ ബന്ധിതമായി നടപ്പിലാക്കണം:കെ.എം.അഭിജിത്ത് എം.എൽ.എ

> **Lead Summary:** **നാദാപുരം:[ **[ ] നാദാപുരം നിയോജക മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പദ്ധതികളുടെ നിർവഹണത്തിന് മുൻഗണന നൽകണമെന്നും കെ.എം. അഭിജിത്ത് എം.എൽ.എ ആവശ്യപ്പെട്ടു. നാദാപുരം നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**നാദാപുരം:[ **[ ] നാദാപുരം നിയോജക മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പദ്ധതികളുടെ നിർവഹണത്തിന് മുൻഗണന നൽകണമെന്നും കെ.എം. അഭിജിത്ത് എം.എൽ.എ ആവശ്യപ്പെട്ടു. നാദാപുരം നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ബജറ്റിൽ മണ്ഡലത്തിനായി അനുവദിച്ച പദ്ധതികൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി. പദ്ധതികൾ അനാവശ്യമായി ചുവപ്പുനാടയിൽ കുരുങ്ങി നീണ്ടുപോകുന്ന സാഹചര്യം ഉണ്ടാകരുത്. വികസന പ്രവർത്തനങ്ങൾ വൈകുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇക്കാര്യത്തിൽ നിർവഹണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ജാഗ്രതയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ. സഫീറ, അഹമ്മദ് പുന്നക്കൽ, വളപ്പിൽ കുഞ്ഞമ്മദ്, സതി, മേഘ, ടി. പ്രദീപ്കുമാർ, ബിന്ദു കുന്നുമ്മൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ, തൂണേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീമ വള്ളിൽ എന്നിവരും വിവിധ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373626/nadapuram-mla-km-abhijith-development-projects-speedy-completion)