---
title: "കല്ലാച്ചി ടൗൺ നവീകരണം: അടിയന്തര യോഗം ഇന്ന് നാദാപുരം പഞ്ചായത്ത് ഓഫീസിൽ"
english_title: "Kallachi Town Development Project Review Meeting Today Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373648/kallachi-town-development-meeting-nadapuram-panchayat"
published_at: "2026-07-21T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5efe32351b8_kallachi-town-development-meeting-nadapuram-panchayat.jpg"
keywords: ["Latest News", "Kallachi", "Nadapuram", "Town Development", "KM Abhijith MLA"]
---

# കല്ലാച്ചി ടൗൺ നവീകരണം: അടിയന്തര യോഗം ഇന്ന് നാദാപുരം പഞ്ചായത്ത് ഓഫീസിൽ

> **Lead Summary:** **നാദാപുരം: [ **നീളുന്ന കല്ലാച്ചി ടൗൺ വികസന പദ്ധതിക്ക് ജീവൻ വെപ്പിക്കാൻ അടിയന്തര യോഗം ചേരുന്നു. ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.

## Article Content

**നാദാപുരം: [ **നീളുന്ന കല്ലാച്ചി ടൗൺ വികസന പദ്ധതിക്ക് ജീവൻ വെപ്പിക്കാൻ അടിയന്തര യോഗം ചേരുന്നു. ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.

ടൗൺ നവീകരണത്തിനായി 3 കോടി രൂപയുടെ ഫണ്ട് മുൻപേ അനുവദിച്ചിരുന്നെങ്കിലും പദ്ധതി പ്രവർത്തനങ്ങൾ പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ടുപോയിരുന്നില്ല. നവീകരണ പ്രവൃത്തികൾ വൈകുന്നതിൽ യോഗത്തിൽ വിശദമായ ചർച്ച നടക്കും.

തടസ്സങ്ങൾ പരിഹരിച്ച് വികസന പദ്ധതികൾ വേഗത്തിൽ യാഥാർഥ്യമാക്കുന്നതിനായുള്ള തീരുമാനങ്ങൾ യോഗത്തിലുണ്ടാകും.നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത്, പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്ത് തുടർ നടപടികൾക്ക് രൂപം നൽകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373648/kallachi-town-development-meeting-nadapuram-panchayat)