---
title: "തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കെ.എസ്.കെ.ടി.യു"
english_title: "KSKTU Edacheri Meeting Demands Protection of MGNREGA Scheme"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373676/ksktu-edacheri-mgnrega-protest-meeting-kakkanoor"
published_at: "2026-07-21T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f13078448c_ksktu-edacheri-mgnrega-protest-meeting-kakkanoor.jpg"
keywords: ["Latest News", "KSKTU", "Edacheri", "MGNREGA", "Kakkanoor"]
---

# തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കെ.എസ്.കെ.ടി.യു

> **Lead Summary:** **എടച്ചേരി: [ **കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ നടത്തുന്ന നീക്കങ്ങൾ ഉടൻ ഉപേക്ഷിക്കണമെന്ന് കെ.എസ്.കെ.ടി.യു എടച്ചേരി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കാക്കന്നൂരിൽ നടന്ന സമ്മേളനം സംഘടനയുടെ ജില്ലാ ജോയിന്റ് സെക്രട്ടറി സി.എച്ച്. മോഹനൻ ഉദ്ഘാടനം ചെയ്തു.

## Article Content

**എടച്ചേരി: [ **കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ നടത്തുന്ന നീക്കങ്ങൾ ഉടൻ ഉപേക്ഷിക്കണമെന്ന് കെ.എസ്.കെ.ടി.യു എടച്ചേരി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കാക്കന്നൂരിൽ നടന്ന സമ്മേളനം സംഘടനയുടെ ജില്ലാ ജോയിന്റ് സെക്രട്ടറി സി.എച്ച്. മോഹനൻ ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡന്റ് കെ.കെ. പുരുഷന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയാ പ്രസിഡന്റ് ഇ.വി. നാണു, കക്കുറയിൽ ബാലൻ, ഇ. വസന്ത എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി ടി.കെ. രാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ടി. രാജൻ സ്വാഗതവും കൺവീനർ കെ. ബാബു നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കെ.കെ. പുരുഷൻ (പ്രസിഡന്റ്), ടി.കെ. രാജൻ (സെക്രട്ടറി) എന്നിവരെ സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373676/ksktu-edacheri-mgnrega-protest-meeting-kakkanoor)