---
title: "നാലാംക്ലാസുകാരന് പുതുജീവൻ; രക്ഷാപ്രവർത്തനത്തിന് അധ്യാപകന് നടിൻ്റെ ആദരവ്"
english_title: "Teacher Saves Drowning 4th Standard Student in Parakkadavu, Honored"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373800/parakkadavu-teacher-irsad-sakhafi-saves-drowning-student-bilal"
published_at: "2026-07-21T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f74a711f4f_parakkadavu-teacher-irsad-sakhafi-saves-drowning-student-bilal_1.jpg"
keywords: ["Parakkadavu", "Teacher Hero", "CPR Rescue", "Irshad Sakhafi", "Student Saved", "SYS Santhanam"]
---

# നാലാംക്ലാസുകാരന് പുതുജീവൻ; രക്ഷാപ്രവർത്തനത്തിന് അധ്യാപകന് നടിൻ്റെ ആദരവ്

> **Lead Summary:** പാറക്കടവ്: കുളത്തിലെ വെള്ളത്തിൽ മുങ്ങി താഴ്ന്ന നാലാം ക്ലാസ് വിദ്യാർത്ഥിക്ക് സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ നൽകി മാതൃകയായി സിറാജുൽ ഹുദാ അധ്യാപകൻ. കൊടക് സ്വദേശിയായ ഇർഷാദ് സഖാഫിയുടെ അതിസാഹസികമായ രക്ഷാപ്രവർത്തനമാണ് ഒരു കുടുംബത്തിന് ജീവൻ തിരിച്ചുകിട്ടിയത്.

## Article Content

പാറക്കടവ്: കുളത്തിലെ വെള്ളത്തിൽ മുങ്ങി താഴ്ന്ന നാലാം ക്ലാസ് വിദ്യാർത്ഥിക്ക് സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ നൽകി മാതൃകയായി സിറാജുൽ ഹുദാ അധ്യാപകൻ. കൊടക് സ്വദേശിയായ ഇർഷാദ് സഖാഫിയുടെ അതിസാഹസികമായ രക്ഷാപ്രവർത്തനമാണ് ഒരു കുടുംബത്തിന് ജീവൻ തിരിച്ചുകിട്ടിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് പാറക്കടവ് ചാക്യാർ കുന്ന് പള്ളിയോട് ചേർന്നുള്ള കുളത്തിൽ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെയാണ് നാലാം ക്ലാസ് വിദ്യാർത്ഥി ബിലാൽ അബദ്ധത്തിൽ ആഴത്തിലേക്ക് വീണത്. ശ്വാസം കിട്ടാതെ പിടയുന്ന കുട്ടിയെ കണ്ട് മറ്റ് വിദ്യാർത്ഥികൾ ബഹളം വെച്ചതോടെയാണ് പള്ളിക്കുള്ളിൽ ഉണ്ടായിരുന്ന ഇർഷാദ് ഉസ്താദ് ഓടിയെത്തിയത്.

ഒരു നിമിഷം പോലും കളയാതെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഉൾപ്പെടെയുള്ള സാധനങ്ങൾ വെച്ചശേഷം ഉസ്താദ് വസ്ത്രം അഴിക്കാതെ തന്നെ കുളത്തിലേക്ക് ചാടി. കൃത്യമായ പടവുകൾ പോലുമില്ലാത്ത ഭാഗത്തേക്ക് നീന്തിയെത്തിയ ഇർഷാദ്, കുട്ടിയെ കരയ്ക്ക് കൊണ്ടുവരാൻ സമയം നഷ്ടമാകുമെന്ന് മനസ്സിലാക്കി വെള്ളത്തിൽ നിന്നുകൊണ്ട് തന്നെ ഉടൻ സിപിആർ ആരംഭിച്ചു. ഏകദേശം അഞ്ച് മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബിലാലിന് ശ്വാസം തിരികെ ലഭിച്ചത്.

സംഭവത്തിൽ ഇർഷാദ് സഖാഫിയെ ആദരിക്കുന്നതിനായി പാറക്കടവ് സിറാജുൽ ഹുദാ ക്യാമ്പസിൽ പ്രത്യേക അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. നാദാപുരം എം എൽ എ അഭിജിത്ത് ചടങ്ങിൽ പങ്കെടുത്ത് ഇർഷാദ് സഖാഫിക്ക് സ്ഥാപനത്തിൻ്റെ ഉപഹാരം സമ്മാനിച്ചു.

ചടങ്ങിൽ സംസാരിച്ച ഇർഷാദ് സഖാഫി, എസ്.വൈ.എസ് സ്വാന്തനം വളണ്ടിയറായി ലഭിച്ച പരിശീലനമാണ് പ്രതിസന്ധിഘട്ടത്തിൽ ധൈര്യത്തോടെ ഇടപെടാൻ സഹായിച്ചതെന്ന് പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി അടിയന്തരഘട്ടങ്ങളിൽ നൽകേണ്ട സിപിആറിനെക്കുറിച്ച് അദ്ദേഹം ഒരു ബോധവത്കരണ ക്ലാസും നടത്തി.

പുന്നോറത്ത് അഹമ്മദ് ഹാജി, പൊന്നങ്കോട് അബൂബക്കർ ഹാജി, കല്ലുകൊത്തി അബൂബക്കർ ഹാജി, കുഞ്ഞിക്കണ്ടി ഹമീദ് ഹാജി, മാനേജർ മുനീർ സഖാഫി ഓർക്കാട്ടേരി, പ്രിൻസിപ്പൽ ഷമീർ അബൂബക്കർ, റഹീം സഖാഫി പാറക്കടവ് തുടങ്ങിയവർ സംസാരിച്ചു. രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373800/parakkadavu-teacher-irsad-sakhafi-saves-drowning-student-bilal)