---
title: "കല്ലാച്ചി ടൗൺ വികസന പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കും: ജൂലൈ 29ന് വ്യാപാരികളുമായി എംഎൽഎയുടെ നേരിട്ടുള്ള കൂടിക്കാഴ്ച"
english_title: "Kallachi Town Development Work to Resume Soon: MLA Abhijith Leads Meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373801/kallachi-town-development-resume-mla-abhijith-meeting-nadapuram"
published_at: "2026-07-21T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f765684af3_kallachi-town-development-resume-mla-abhijith-meeting-nadapuram.jpg"
keywords: ["Kallachi", "Nadapuram", "Town Development", "MLA Abhijith", "Grama Panchayat", "Kallachi Development"]
---

# കല്ലാച്ചി ടൗൺ വികസന പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കും: ജൂലൈ 29ന് വ്യാപാരികളുമായി എംഎൽഎയുടെ നേരിട്ടുള്ള കൂടിക്കാഴ്ച

> **Lead Summary:** കല്ലാച്ചി: പ്രവൃത്തി ആരംഭിക്കുകയും, എന്നാൽ പല ഘട്ടങ്ങളിലായി നീണ്ടുപോവുകയും ചെയ്ത കല്ലാച്ചി ടൗൺ വികസന പ്രവർത്തികൾ ഉടൻ പുനരാരംഭിക്കുവാൻ എംഎൽഎ കെ എം അഭിജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി ടൗൺ വികസന സമിതിയുടെയും ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.

## Article Content

കല്ലാച്ചി: പ്രവൃത്തി ആരംഭിക്കുകയും, എന്നാൽ പല ഘട്ടങ്ങളിലായി നീണ്ടുപോവുകയും ചെയ്ത കല്ലാച്ചി ടൗൺ വികസന പ്രവർത്തികൾ ഉടൻ പുനരാരംഭിക്കുവാൻ എംഎൽഎ കെ എം അഭിജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി ടൗൺ വികസന സമിതിയുടെയും ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.

ആദ്യപടി എന്നോണം ജൂലൈ 29 ന് എംഎൽഎയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം കല്ലാച്ചി ടൗണിലെ കടകളിൽ സന്ദർശനം നടത്തി വ്യാപാരികളോടും ബിൽഡിങ് ഉടമകളോടും പ്രവർത്തികൾ പുനരാരംഭിക്കുന്നതിന്റെ അഭ്യർത്ഥന നടത്തും. ആഗസ്റ്റ് 10നകം പ്രവർത്തികൾ ആരംഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ ബിൽഡിംഗ് ഉടമകളോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി, വൈസ് പ്രസിഡണ്ട് അഡ്വ കെ എം രഘുനാഥ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി അബ്ദുൽ ജലീൽ,വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ സൂപ്പി നരിക്കാട്ടേരി, കെ പി കുമാരൻ മാസ്റ്റർ, വി വി റിനീഷ്, ടി സുഗതൻ മാസ്റ്റർ, സി കെ നാസർ,കെ ടി കെ ചന്ദ്രൻ,കരിമ്പിൽ ദിവാകരൻ, വ്യാപാരി പ്രതിനിധികളായ ഷംസുദ്ദീൻ, ചിറക്കൽ റഹ്മത്തുള്ള, ടി കെ മൊയ്തുട്ടി, പിഡബ്ല്യുഡി എ. ഇ. നളിൻകുമാർ സി ബി, ഓവർസിയർ ശരണ്യ ഇ. പി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രജുലാൽ എം.പി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373801/kallachi-town-development-resume-mla-abhijith-meeting-nadapuram)