---
title: "സാമ്പത്തിക ബുദ്ധിമുട്ട് ഇനി തടസ്സമല്ല: സൗജന്യ സർജറി പദ്ധതിയുമായി നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റൽ"
english_title: "Nucleus Hospital Nadapuram Announces Free Surgery Scheme for Needy Patients"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373809/nucleus-hospital-nadapuram-free-surgery-scheme-mla-abhijith"
published_at: "2026-07-21T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f84c535749_nucleus-hospital-nadapuram-free-surgery-scheme-mla-abhijith.jpg"
keywords: ["Nucleus Hospital", "Nadapuram", "Free Surgery", "Kerala Health News", "MLA Abhijith", "Ortho Surgery", "ENT Surgery", "General Surgery"]
---

# സാമ്പത്തിക ബുദ്ധിമുട്ട് ഇനി തടസ്സമല്ല: സൗജന്യ സർജറി പദ്ധതിയുമായി നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റൽ

> **Lead Summary:** നാദാപുരം: സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ഇനി നിങ്ങളുടെ സർജറി മുടങ്ങില്ല. നിർധനർക്ക് സൗജന്യ സർജറി പദ്ധതിയുമായി ന്യൂക്ലിയസ്. ഓർത്തോ, ഇഎൻടി,ജനറൽ സർജറി വിഭാഗങ്ങളിലായി ഒരു വർഷം 36 സർജറികൾ വരെ സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള പദ്ധതി ന്യൂക്ലിയസ് പ്രഖ്യാപിച്ചു.

## Article Content

നാദാപുരം: സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ഇനി നിങ്ങളുടെ സർജറി മുടങ്ങില്ല. നിർധനർക്ക് സൗജന്യ സർജറി പദ്ധതിയുമായി ന്യൂക്ലിയസ്. ഓർത്തോ, ഇഎൻടി,ജനറൽ സർജറി വിഭാഗങ്ങളിലായി ഒരു വർഷം 36 സർജറികൾ വരെ സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള പദ്ധതി ന്യൂക്ലിയസ് പ്രഖ്യാപിച്ചു.

നാദാപുരത്തും പരിസരത്തുമുള്ള 10 പഞ്ചായത്തുകളിൽ ഉള്ളവർക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുക. പദ്ധതിയുടെ പ്രഖ്യാപനം നാദാപുരം ന്യൂക്ലിയസിൽ വച്ച് നാദാപുരം എംഎൽഎ കെ എം അഭിജിത്തിന്റെ സാന്നിധ്യത്തിൽ ന്യൂക്ലിയസ് ചെയർമാൻ ഡോ:സലാവുദ്ദീൻ നിർവഹിച്ചു.

പദ്ധതി പ്രഖ്യാപനത്തോടൊപ്പം രക്തദാന ക്യാമ്പും നൂക്ലിയസ്സിൽ നടന്നു. എം വി ആർ കാൻസർ സെൻ്ററും , ജനമൈത്രി പോലീസ് നാദാപുരം , ​ന്യൂക്ലിയസ്സ് ഹോസ്പിറ്റൽ നാദാപുരം,AODA, എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. പരിപാടിയിൽ വച്ച് ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

കെ . എം അഭിജിത്ത് എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു. ന്യൂക്ലിയസ്സ് ഹോസ്പിറ്റൽ ചെയർമാൻ ഡോ: സലാവുദ്ദീൻ ടി പി അധ്യക്ഷത വഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ: മൻസൂർ രക്തദാന ബോധവൽക്കരണ ക്ലാസ് നടത്തി . നാദാപുരം എസ് ഐ കുഞ്ഞിക്കണ്ണൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡോ: ഗീത , റസൽ മുഹമ്മദ്ഡോ : നൂറ, ഡോ:നിത്യകല ഡോ :സുബൈർ,ഡോ : മുഹമ്മദ് ഇഷാൻ അബൂബക്കർ ഹാജി,വത്സരാജ് മംണലാട് എന്നിവർ സംസാരിച്ചു. ജനറൽ മാനേജർ നദീർ ടി സ്വാഗതവും ഓപ്പറേഷൻ മാനേജർ റമീസ് എൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373809/nucleus-hospital-nadapuram-free-surgery-scheme-mla-abhijith)