---
title: "'വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്തരുത്'; രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കല്ലാച്ചിയിൽ കോൺഗ്രസ് പ്രകടനം"
english_title: "Congress Protest in Kallachi Over Arrest of Rahul Gandhi in Delhi Student March"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373812/congress-protest-kallachi-rahul-gandhi-arrest-nadapuram"
published_at: "2026-07-21T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f8b750328a_congress-protest-kallachi-rahul-gandhi-arrest-nadapuram.jpg"
keywords: ["Congress Protest", "Rahul Gandhi", "Nadapuram", "Kallachi", "Student Protest", "Delhi Police", "Central Education Minister"]
---

# 'വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്തരുത്'; രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കല്ലാച്ചിയിൽ കോൺഗ്രസ് പ്രകടനം

> **Lead Summary:** നാദാപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ വിദ്യാർത്ഥികൾക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

നാദാപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ വിദ്യാർത്ഥികൾക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തി.

ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി എത്തിയ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹി പോലീസ് തടഞ്ഞുവെക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് പ്രകടനം സംഘടിപ്പിച്ചത്.

കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ വിരുദ്ധ നയങ്ങൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്താനാണ് പോലീസ് ശ്രമിക്കുന്നതെന്ന് പ്രകടനത്തെ അഭിസംബോധന ചെയ്ത് നേതാക്കൾ കുറ്റപ്പെടുത്തി. ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി. റിനീഷ്, അഖില മര്യാട്ട്, കെ.ടി.കെ അശോകൻ, വാസു എരഞ്ഞിക്കൽ, കോടിയേണ്ടി മൊയ്തു, പ്രേമദാസ് കെ, എ.പി ജയേഷ്, മുരളി എ.വി, അനീഷ് കെ.സി, വിജേഷ് എം.കെ, അർജുൻ പെരുവങ്കര എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉടൻ രാജിവെക്കണമെന്നും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും പ്രകടനത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373812/congress-protest-kallachi-rahul-gandhi-arrest-nadapuram)