---
title: "വികസനത്തിന് കുതിപ്പേകാൻ; അരൂരിന്റെ നവീകരണം ലക്ഷ്യമിട്ട് ഡെവലപ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു"
english_title: "Arur Development Committee Formed In Nadapuram For Town Modernization"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373870/arur-development-committee-formed-nadapuram-modernization"
published_at: "2026-07-22T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6053c7586b0_arur-development-committee-formed-nadapuram-modernization.jpg"
keywords: ["Latest News", "Arur", "Nadapuram", "Development Committee"]
---

# വികസനത്തിന് കുതിപ്പേകാൻ; അരൂരിന്റെ നവീകരണം ലക്ഷ്യമിട്ട് ഡെവലപ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** **നാദാപുരം: [ **അരൂരിന്റെ ആധുനികവൽക്കരണവും സമഗ്ര വികസനവും ലക്ഷ്യമിട്ട് ജനകീയ പങ്കാളിത്തത്തോടെ 'അരൂർ ഡെവലപ്‌മെന്റ് കമ്മിറ്റി' (എ.ഡി.സി) രൂപീകരിച്ചു. പുറമേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലതയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് പുതിയ സ്ഥിരം ആസൂത്രണ സമിതിക്ക് രൂപം നൽകിയത്.

## Article Content

**നാദാപുരം: [ **അരൂരിന്റെ ആധുനികവൽക്കരണവും സമഗ്ര വികസനവും ലക്ഷ്യമിട്ട് ജനകീയ പങ്കാളിത്തത്തോടെ 'അരൂർ ഡെവലപ്‌മെന്റ് കമ്മിറ്റി' (എ.ഡി.സി) രൂപീകരിച്ചു. പുറമേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലതയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് പുതിയ സ്ഥിരം ആസൂത്രണ സമിതിക്ക് രൂപം നൽകിയത്.

വികസന പ്രവൃത്തികൾ കാലാനുസൃതമായ മാറ്റങ്ങളോടെ സമയബന്ധിതമായി പൂർത്തിയാക്കുക, അരൂർ അങ്ങാടിയുടെ നവീകരണവും സൗന്ദര്യവൽക്കരണവും യാഥാർത്ഥ്യമാക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത ചെയർമാനായും, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.എ. ഗഫൂർ അരൂർ കൺവീനറായും ഉള്ള കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.

രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വ്യാപാരി-വ്യവസായി സംഘടനകൾ, ഓട്ടോ-ടാക്സി തൊഴിലാളി യൂനിയൻ ഭാരവാഹികൾ, വാർഡ് മെമ്പർമാർ എന്നിവരെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യോഗത്തിൽ എ.പി. മുനീർ, സി.പി. നിധീഷ്, ചെത്തിൽ കുമാരൻ, പി.എം. നാണു, കളത്തിൽ ബാബു, സുമാലയം സുനിത, അനിൽകുമാർ, രാജീവൻ, എൻ.പി. രാജൻ, ചന്ദ്രൻ, ഭാസ്കരൻ, വി.ടി. ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373870/arur-development-committee-formed-nadapuram-modernization)